Times Kerala

കെ.സച്ചിദാനന്ദന് എഴുത്തച്ഛൻ പുരസ്ക്കാരം

 

തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരനും കവിയുമായ കെ.സച്ചിദാനന്ദന് എഴുത്തച്ഛൻ പുരസ്ക്കാരം. സച്ചിദാനന്ദൻ മലയാളത്തിന് നൽകിയ സമഗ്ര സംഭാവനക്കാണ് എഴുത്തച്ഛന്‍റെ പേരിലുള്ള മലയാളത്തിലെ പരമോന്നത സാഹിത്യ പുരസ്ക്കാരത്തിന് അർഹനായത്. അഞ്ചു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പ്ത്രവും അടങ്ങുന്നതാണ് അവാർഡ്. പുരസ്ക്കാരത്തിന്‍റെ തുക ഒന്നര ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി ഈ വർഷം ഉയർത്തിയിരുന്നു.

Related Topics

Share this story