Times Kerala

നിങ്ങള്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നോ…?എങ്കില്‍ പറ്റിക്കപ്പെടാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

 

സ്വന്തമായൊരു വീട് എന്നതുപോലെ തന്നെ സ്വന്തമായൊരു കാര്‍ എന്നതും ഇന്നും പലരുടെയും സ്വപ്നമാണ്.കഷ്ട്ടപ്പെണ്ട് കൂട്ടിവച്ച കാശുമായി ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാന്‍ പോയാലോ…ചിലപ്പോള്‍ കിട്ടുന്നത് എട്ടിന്‍റെ പണിയായിരിക്കും.അതുകൊണ്ട് നിങ്ങള്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുന്ടെങ്കില്‍ നിങ്ങള്‍ പട്ടിക്കപ്പെടാതിരിക്കാന്‍ ഇതാ ചില കാര്യങ്ങള്‍…

വണ്ടിയുടെ ആര്‍ സി ബുക്കില്‍ രേഖപെടുത്തിയിട്ടുള്ള ഷാസി നമ്പര്‍, എന്‍ജിന്‍ നമ്പര്‍, വണ്ടി നിര്‍മിച്ച വര്‍ഷം ഇവ ശരിയാണോ എന്ന് നോക്കുക. ഈ നമ്പരുകള്‍ ഫാക്ടറിയില്‍ വച്ചു തന്നെ പഞ്ച് ചെയ്തിരിക്കും. ഫാക്ടറി പഞ്ചിങ്ങ്‌ മാറ്റി ലോക്കല്‍ പഞ്ചിങ്ങ് നടത്താന്‍ ഇടയുണ്ട് ഇത് തിരിച്ചറിയാന്‍ ഫാക്ടറി പഞ്ചിങ്ങിനെ കുറിച്ച് അറിയാവുന്ന ആളിന്‍റെ സഹായം തേടുക.

ഫോം 29-30 ഇവ പരിശോദിച്ചു യധാര്‍ഥ ഉടമസ്ഥനാണോ ഒപ്പിട്ടിരിക്കുന്നത് എന്ന് നോക്കുക. സാദാരണയായി ഒപ്പ് വെട്ടി ഒട്ടിക്കുന്ന രീതിയും ഉണ്ട്. ഇതിനാല്‍ ഒപ്പില്‍ വല്ല കൃത്രിമത്വവും ഉണ്ടോ എന്ന് അന്വേഷിക്കുക.

വാഹനത്തിന്‍റെ ഉടമസ്ഥന്‍ മരിച്ചു പോയിട്ടുണ്ടെങ്ങില്‍ മൂന്നു മാസത്തിനുള്ളില്‍ തഹസില്‍ദാരില്‍ നിന്ന് അവകാശ സര്‍ടിഫികേറ്റ് ( വാഹനത്തിന്‍റെ ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ) വാങ്ങണമെന്ന നിയമമുണ്ട്. അവകാശ സര്‍ടിഫികേറ്റില്‍ ഒന്നിലധികം പേര്‍ അവകാശികളായിട്ട് ഉണ്ടെങ്കില്‍ എല്ലാവരും ചേര്‍ന്ന് ഒരാളിന്‍റെ പേരില്‍ അവകാശം എഴുതി കൊടുക്കണം.ഇങ്ങനെ അല്ലെങ്ങില്‍ അവകാശികളായിരുന്ന മറ്റുള്ളവര്‍ക്ക് നിങ്ങള്‍ വാങ്ങുന്ന വാഹനത്തില്‍ അവകാശം ഉണ്ടായിരിക്കും.

ഇന്‍ഷുറന്‍സ് ആരുടെ പേരിലായിരുന്നാലും അത് വാഹനം വാങ്ങുന്ന ആളിന് മാറ്റി കിട്ടും. നഷ്ട പരിഹാരം നിങ്ങള്‍ക്ക് കിട്ടുമെന്ന് ഉറപ്പു വരുത്തണം. അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപെട്ട് നിങ്ങളുടെ പേരില്‍ ഇന്‍ഷുറന്‍സ് തുക കിട്ടാനുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കണം.

വണ്ടിയെ കുറിച്ച് അറിയാന്‍ വിദഗ്ധനായ ഒരാളുടെ സഹായം തേടുക. വിദഗ്ധനായ ഒരാള്‍ക്ക് മൂന്നു കിലോമീറ്റര്‍ ഓടിക്കുമ്പോള്‍ തന്നെ വണ്ടിയെക്കു റിച്ച് ഏകദേശ ധാരണ ഉണ്ടാകും. സംശയമുള്ള ഭാഗങ്ങള്‍ തുറന്നു പരിശോദിക്കണം.

ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍

യൂസ്‍ഡ് കാര്‍ ആപ്ലിക്കേഷന്‍

കാര്‍ മോഡലിനെക്കുറിച്ചും വിലയെക്കുറിച്ചും അപഗ്രഥിച്ചു പഠിക്കുക. ഇതിന് യൂസ്‍ഡ് കാര്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം

സ്‍പീഡോ മീറ്റര്‍

വാങ്ങാന്‍ ഉദ്ദേശിക്കുന്ന വാഹനത്തിന്‍റെ സ്‍പീഡോ മീറ്റര്‍ വിശദമായി പരിശോധിക്കുക. സ്‍പീഡോ മീറ്ററിലെ കൃത്രിമത്വം കണ്ടുപിടിക്കാന്‍ ഒരു മെക്കാനിക്കിനെക്കൂടി ഒപ്പം കൂട്ടുക.

ഫീച്ചേഴ്‍സ്

സെന്‍ട്രല്‍ ലോക്ക്, പുഷ് സ്റ്റാര്‍ട്ട് ബട്ടന്‍, അലോയ് വീല്‍സ്, പാര്‍ക്കിംഗ് സെന്‍സെഴ്‍സ്, ഫോഗ് ലാമ്പ്‍സ്, ഡിആര്‍എല്‍എസ്, റിയര്‍ വൈപ്പര്‍, പവര്‍ വിന്‍ഡോ തുടങ്ങിയ ഫീച്ചറുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക

ടെക്നിക്കല്‍ ഇന്‍സ്‍പെക്ഷന്‍

വാഹനത്തിന്‍റെ അകം, പുറം അവസ്ഥകള്‍ വിശദമായി പരിശോധിക്കുക. വിശ്വസ്തനായ ഒരു മെക്കാനിക്കിനെ ഈ പരിശോധനയിലും ഒപ്പം കൂട്ടുക. വാഹനത്തിന്‍റെ വെളിച്ചം എത്താത്ത ഇടങ്ങളില്‍ ടോര്‍ച്ചടിച്ച് പരിശോധിക്കുക

വേരിയന്‍റ്

കാറിന്‍റെ പിന്‍ഭാഗത്ത് വലതുവശത്തായി വേരിയന്‍റ് രേഖപ്പെടുത്തിയിരിക്കും. ഇതില്‍ കൃത്രിമത്വം കാണിച്ചിട്ടില്ലെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക. കബളിപ്പിക്കപ്പെടാതിരിക്കാന്‍ ഈ പരിശോധന സഹായകമാവും

ഫാന്‍ ബെല്‍റ്റുകള്‍

ഫാന്‍ ബെല്‍റ്റില്‍ പൊട്ടലുകളില്ലെന്നു ഉറപ്പുവരുത്തുക.

ഓയിലുകള്‍

ബ്രേക്ക് ഫ്ലൂയിഡ്, റേഡിയേറ്റര്‍ കൂളന്‍റ്, എഞ്ചിന്‍ ഓയില്‍ ഉള്‍പ്പെടെ എല്ലാ ഓയിലുകളും പരിശോധിക്കുക. നിശ്ചിതമായ അളവില്‍ ഓയിലുകളോടെ തന്നെയാണ് വാഹനം ഓടിയിരുന്നതെന്ന് ഉറപ്പാക്കുക. ഓയില്‍ ടാങ്കുകളില്‍ ചെളിയുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയിട്ടുണ്ടെങ്കില്‍ വാഹനത്തിന്‍റെ ആയുസ്സും കുറയും. കൂടാതെ ലീക്കേജുകളും പരിശോധിക്കുക

ടയറുകള്‍

ടയറുകളില്‍ അവ നിര്‍മ്മിച്ച വര്‍ഷവും ബാച്ച് നമ്പറും രേഖപ്പെടുത്തിയിരിക്കും. അത് നിര്‍ബന്ധമായും പരിശോധിച്ച് കാലപ്പഴക്കം നിര്‍ണ്ണയിക്കുക

സര്‍വ്വീസ് ഹിസ്റ്ററി റിപ്പോര്‍ട്ട്

വാഹനത്തിന്‍റെ സര്‍വ്വീസ് ഹിസ്റ്ററി വിശദമായി പരിശോധിച്ച് പ്രശ്നങ്ങളെക്കുറിച്ച് അറിയാന്‍ ശ്രമിക്കുക

ഡ്രൈവര്‍ സീറ്റ്

ഡ്രൈവര്‍ സീറ്റിലിരുന്ന ശേഷം അവിടെയുള്ള എല്ലാ സാങ്കേതികവിദ്യകളും വിശദമായ പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുക. സ്റ്റിയറിംഗ് വീല്‍, എ സി, മ്യൂസിക്ക് സിസ്റ്റം, ഹോണ്‍, ലൈറ്റ്സ് തുടങ്ങിയവയുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പാക്കേണ്ടത് ഈ ഘട്ടത്തിലാണ്

സീറ്റ് കണ്ടീഷന്‍

സീറ്റുകളുടെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനങ്ങള്‍ സുഗമാമാണോ എന്ന് പരിശോധിക്കുക

അപരിചിതരില്‍ നിന്നും കഴിവതും വണ്ടി വാങ്ങരുത്. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ വിശ്വസ്തരായ ആള്‍ക്കാരില്‍ നിന്നോ മാത്രം വാങ്ങുക.നിങ്ങൾക്ക് ലഭിച്ച ഈ വിവരം മറ്റുള്ളവരിലേക്കും എത്താൻ വേണ്ടി ഷെയർ ചെയ്യുക

Related Topics

Share this story