Times Kerala

ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങൾ അംഗീകരിക്കില്ല: അമേരിക്ക

 

സിയൂൾ: ആണവപരീക്ഷണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ഉത്തരകൊറിയയ്ക്കു മുന്നറിയിപ്പുമായി അമേരിക്ക വീണ്ടും രംഗത്ത്. ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങളെ അംഗീകരിക്കില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പറഞ്ഞു.

അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാതെയാണ് ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങൾ. ആണവപരീക്ഷണങ്ങളിലൂടെ അയൽ രാജ്യങ്ങൾക്ക് ഉത്തരകൊറിയ നിരന്തരമായി ഭീഷണി ഉയർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങളെ നേരിടും. ഉത്തരകൊറിയയുടെ ഭാഗത്തുനിന്നു ആക്രമണം ഉണ്ടായാൽ അമേരിക്കയോ സഖ്യകക്ഷികളോ അത് പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയ ആണവായുധങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ ശക്തമായ സൈനിക നടപടികൾ നേരിടേണ്ടിവരുമെന്നും മാറ്റിസ് കൂട്ടിച്ചേർത്തു.

Related Topics

Share this story