Times Kerala

ഫേസ്ബുക്കിന്‍റെ പുതിയ ‘വര്‍ക്ക്പ്ലേസ് ചാറ്റ്’ ആപ്പ് എത്തി

 

മൊബൈലിലും ഡസ്ക്ടോപ്പിലും ഒരുപോലെ ഉപയോഗിക്കാവുന്ന വര്‍ക്ക്പ്ലേസ് ചാറ്റ് ആപ്പുമായി ഫേസ്ബുക്ക് രംഗത്ത്. ജോലിസ്ഥലങ്ങളില്‍ ഉള്ളവര്‍ തമ്മില്‍ എളുപ്പത്തില്‍ ആശയവിനിമയം നടത്തുന്നത്തിനു വേണ്ടിയാണ് ഈ ആപ് പുറത്തിറക്കിയിരിക്കുന്നത്. സ്ക്രീന്‍ ഷെയറിംഗ്, ഗ്രൂപ്പ് വീഡിയോ ചാറ്റ് തുടങ്ങിയ സവിശേഷതകള്‍ ഉള്ള ഈ ആപ്പ് ആന്‍ഡ്രോയ്ഡ്,ഐയോസ്, പിസി, മാക് തുടങ്ങിയവയില്‍ എല്ലാ പ്ലാട്ഫോര്‍മിലും ഉപയോഗിക്കാനാവും.

ഈ ആപ്പില്‍ മെസേജ് റിയാക്ഷനുകള്‍, മെന്‍ഷന്‍ തുടങ്ങിയ സവിശേഷതകള്‍ ഉണ്ട്. കൂടാതെ ഗിഫ് ഫോര്‍മാറ്റും സപ്പോര്ട്ടു ചെയ്യും.ഒറ്റനോട്ടത്തില്‍ മെസ്സഞ്ചര്‍ പോലെതന്നെയാണ് ഇതും കാഴ്ചയില്‍.

നിലവില്‍ ജോലിസ്ഥലത്തെ ആശയവിനിമയത്തിനു ‘സ്ലാക്ക്’ ഉപയോഗിക്കുന്നത് ഓഫീസുകള്‍ അടക്കമുള്ള 30,000 ലേറെ ഇടങ്ങളിലാണ്. ഏപ്രിലില്‍ ഉപയോഗിച്ചിരുന്നതിനേക്കാള്‍ ഇരട്ടിയാണിത്. സ്ലാക്കില്‍ സ്ക്രീന്‍ ഷെയറിംഗ് ഫീച്ചര്‍ അവതരിപ്പിച്ചതിന്റെ പിറ്റേ ദിവസമാണ് ഫേസ്ബുക്ക് പുതിയ ചാറ്റ് ആപ്പുമായി എത്തുന്നത്. ഫേസ്ബുക്ക് കണക്കനുസരിച്ച് 10,00,000ത്തിലേറെ ഗ്രൂപ്പുകളാണ് ഫേസ്ബുക്ക് വര്‍ക്ക്പ്ലേസ് ഉപയോഗിക്കുന്നത്.
ഭാവിയില്‍ ബോക്സ്, ഡ്രോപ്പ് ബോക്സ്, മൈക്രോസോഫ്റ്റ് തുടങ്ങിയ സങ്കേതങ്ങളുമായി ഇത് ബന്ധിപ്പിക്കും.

പരസ്യങ്ങള്‍ക്കും പേഴ്സണല്‍ പോസ്റ്റുകള്‍ക്കുമായി വെവ്വേറെ ടൈംലൈന്‍ അവതരിപ്പിക്കുമെന്ന് ഫേസ്ബുക്ക് ഈയിടെ പ്രഖ്യാപിച്ചിരുന്നു.

Related Topics

Share this story