കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക് സ്റ്റേറ്റ്- താലിബാൻ ഭീകരർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 23 പേർ കൊല്ലപ്പെട്ടു. ജോസ്ജാന് പ്രവിശ്യയിലുള്ള ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. 13 ഐഎസ് ഭീകരരും 10 താലിബാൻ ഭീകരരുമാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച വൈകുന്നേരം താലിബാൻ ഭീകരർ വീടുതോറും കയറിയിറങ്ങി ഐഎസ് ഭീകരർക്കായി തെരച്ചിൽ നടത്തിയിരുന്നു. ഇതാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായത്. പ്രദേശത്ത് ഭീകരർ തമ്മിലുള്ള പോരാട്ടം തുടരുകയാണെന്ന് ഗവർണർ അമിനുല്ല അറിയിച്ചു.