Times Kerala

ഡൽഹിയിൽ മലയാളി ഉൾപ്പടെ രണ്ട് പത്താം ക്ലാസ് വിദ്യാർഥിനികളെ കാണാതായി

 

ന്യൂഡൽഹി: ഡൽഹിയിലെ ഗ്രേയിറ്റർ നോയിഡയിൽ മലയാളി ഉൾപ്പടെ രണ്ടു പത്താം ക്ലാസ് വിദ്യാർഥിനികളെ കാണാതായി. തിങ്കളാഴ്ച വൈകിട്ട് എട്ട് മുതലാണ് കുട്ടികളെ കാണാതായത്. ഡൽഹി കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനികളാണ് ഇരുവരും.

സംഭവത്തെക്കുറിച്ച് ബന്ധുക്കൾ പറയുന്നത് ഇങ്ങനെ:

തിങ്കളാഴ്ച വൈകിട്ട് ഏഴോടെ പഠനോപകരണങ്ങൾ വാങ്ങാനായി ഇരുവരും വീടിന് സമീപമുള്ള മാർക്കറ്റിലേക്ക് പോയി. രാത്രി എട്ടിന് ശേഷവും ഇരുവരും തിരിച്ചെത്താതിരുന്നതോടെ ബന്ധുക്കൾ അന്വേഷിച്ചിറങ്ങി. പലയിടത്തും തിരഞ്ഞെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇവർ പഠനോപകരണങ്ങൾ വാങ്ങാനെത്തിയ കടയിൽ അന്വേഷിച്ചപ്പോൾ കുട്ടികൾ അവിടെ ചെന്നിരുന്നുവെന്നും പുസ്തകങ്ങൾ വാങ്ങിയെന്നുമാണ് കടക്കാർ പറയുന്നത്. പിന്നീട് എങ്ങോട്ട് പോയി എന്ന് ആർക്കും അറിവില്ല.

കുട്ടികളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിന് പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ ഇവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.

Related Topics

Share this story