Times Kerala

ഭൂ​ക​മ്പം പ്ര​വ​ചി​ക്കാ​ൻ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സം​വി​ധാ​നം

 

ല​ണ്ട​ന്‍: ഭൂ​ക​ന്പം പ്ര​വ​ചി​ക്കാ​ൻ സാ​ധി​ക്കു​ന്ന ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സം​വി​ധാ​ന​വു​മാ​യി  ഗ​വേ​ഷ​ക​ർ. ഭൂ​ച​ല​ന​ങ്ങ​ളും മു​ന്നോ​ടി​യാ​യ പ്രക​മ്പ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ഭൂ​ക​മ്പം പ്ര​വ​ചി​ക്കാ​മെ​ന്നാ​ണ് പുതിയ  ക​ണ്ടെ​ത്ത​ൽ.

കേം​ബ്രി​ജ് സ​ർ​വ​ക​ലാ​ശാ​ല, ബോ​സ്റ്റ​ൺ സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ ഗ​വേ​ഷ​ക​രാ​ണു ഇ​തു ക​ണ്ടെ​ത്തി​യ​ത്.

ല​ബോ​റ​ട്ട​റി​യി​ൽ ഭൂ​ക​ന്പ​ത്തി​ന്‍റെ പ്ര​തീ​തി സൃ​ഷ്ടി​ച്ചാ​യി​രു​ന്നു ഇ​തു സം​ബ​ന്ധി​ച്ചു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത്. ഭൂ​ക​ന്പ സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കാ​നും ക​ഴി​യും. ഭൂ​ക​ന്പ​മു​ണ്ടാ​കു​ന്ന സ​മ​യ​ത്ത് പ്ര​ത്യേ​ക​മാ​യു​ണ്ടാ​കു​ന്ന ശ​ബ്ദ​വും സം​വി​ധാ​നം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ജി​യോ​ഫി​സി​ക്ക​ൽ റി​വ്യൂ ലെ​റ്റേ​ഴ്സ് പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Related Topics

Share this story