Times Kerala

താൽക്കാലിക നിയമനം

 
താൽക്കാലിക നിയമനം

തൃശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗസ്റ്റ് ലക്ചറർ, ട്രേഡ്‌സ്മാൻ, ട്രേഡ് ഇൻസ്ട്രക്ടർ തസ്തികളിൽ താൽക്കാലിക നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദമാണ് ഗസ്റ്റ് ലക്ചറുടെ യോഗ്യത. സിവിൽ, കമ്പ്യൂട്ടർ അനുബന്ധ ട്രേഡിൽ ഐടിഐ, വിഎച്ച്എസ്‌സി, ടിഎച്ച്എൽസി, കെജിസിഇ എന്നിവയിൽ ഏതെങ്കിലും യോഗ്യതയുളളവർക്ക് ട്രേഡ്‌സ്മാൻ, ട്രേഡ് ഇൻസ്ട്രക്ടർ തസ്തികളിലേക്ക് അപേക്ഷിക്കാം. മേൽപറഞ്ഞ യോഗ്യതയുളളവരുടെ അഭാവത്തിൽ ഡിപ്ലോമയുളളവരെ പരിഗണിക്കും. താൽപര്യമുളളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും പകർപ്പും സഹിതം ഡിസംബർ രണ്ട് രാവിലെ പത്തിന് എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും എത്തണം. ഫോൺ: 0487-2333290.

Related Topics

Share this story