Times Kerala

സിനിമയില്‍ വേഷം ലഭിക്കാന്‍ സംവിധായകന്റെ കിടക്ക പങ്കിടേണ്ടി വന്ന നടിമാരെക്കുറിച്ച് അറിയാം, പലരും വഴങ്ങുന്നത് നിലനില്‍പ്പിനുവേണ്ടി, വെളിപ്പെടുത്തലുമായി പത്മപ്രിയ

 

സിനിമയിലെ അണിയറക്കഥകള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് നടി പത്മപ്രിയ. മലയാളത്തില്‍ മുന്‍നിരയിലുള്ള നടിമാര്‍ പലരും അവസരത്തിനായി വഴങ്ങിക്കൊടുത്ത സംഭവങ്ങള്‍ തനിക്കറിയാമെന്നാണ് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പത്മപ്രിയ പറഞ്ഞത്.

ബലമായി പീഡിപ്പിക്കപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ അനുവാദത്തോടെയുള്ള പീഡനമാണ് അധികവും നടക്കാരുള്ളതെന്നു നടി പറയുന്നു. ചിലര്‍ പീഡനത്തിന് ഇരയാകുന്നുണ്ട് എന്നാല്‍ ചിലത് മാനഭംഗത്തിന്റെ പരിതിയില്‍ വരുന്നതല്ല. എങ്കിലും ഷൂട്ടിങ് സെറ്റില്‍ വെച്ച് ചിലര്‍ നടിമാരുടെ നിതംബത്തില്‍ ഉരസി പോകും. തോളില്‍ പിടിച്ച് മോശമായ സംഭാഷണങ്ങള്‍ പറഞ്ഞിട്ട് പോകും. ചിലര്‍ മോശം മെസ്സേജുകള്‍ അയയ്ക്കും. ഇതൊക്കെ ഫീല്‍ഡില്‍ സ്ഥിരമായി നടക്കുന്ന കാഴ്ചയാണ്. പ്രതികരിച്ചാല്‍ ഒരു സോറി പറയും അതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കരുത്- ഇപ്പോള്‍ സിനിമയില്‍ സജീവമല്ലാത്ത പത്മപ്രിയ പറയുന്നു.

നിലനില്‍പ്പിനായി, അവസരം നഷ്ടമാകാതിരിക്കാനായി സംവിധായകന്റെയോ നിര്‍മാതാവിന്റെയോ കിടക്ക പങ്കിടേണ്ടി നടിമാരുണ്ട് മലയാളത്തില്‍. സമ്മതിച്ചില്ലെങ്കില്‍ സ്ഥാനം നഷ്ടപ്പെടുമെന്ന് പേടിയുള്ളവര്‍ സമ്മതിക്കുന്നു. അല്ലാത്ത നടിമാര്‍ അവസരം നഷ്ടമാകുന്നു. നടി മാത്രമാണോ അപ്പോള്‍ മോശക്കാരിയാകുന്നത്. ഇത്തരം കാര്യങ്ങള്‍ക്ക് തയ്യാറാകാത്തതുകൊണ്ടാണ് താന്‍ ഒഴിവാക്കപ്പെടുന്നതെന്നും പത്മപ്രിയ ധൈര്യപൂര്‍വം പറയുന്നു.

Related Topics

Share this story