Times Kerala

കൂടെ കിടക്കാന്‍ ആവശ്യപ്പെട്ടു വഴങ്ങാതെ വന്നപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞു;വെളിപ്പെടുത്തലുമായി രാധിക ആപ്തെ

 

ഈ ഇടയായി ചലച്ചിത്ര മേഘലയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ പലര്‍ക്കും വഴങ്ങേണ്ടി വരുമെന്ന് തുറന്നുപറഞ്ഞു ചില നടിമാര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഇതാ തെന്നിന്ത്യന്‍ ആരാധകരുടെ ഇഷ്ട താരമായ  രാധികാ ആപ്‌തെ ഇതേ വിഷയത്തില്‍ തന്‍റെ അനുഭവം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്.

അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നവര്‍ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുന്ന പ്രവണതയുണ്ടെന്ന് രാധിക വെളിപ്പെടുത്തി. അവസരങ്ങള്‍ക്ക് പകരം മറ്റു പലതും ചോദിക്കുന്ന പ്രവണതയാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഉള്ളതെന്നും താരം തുറന്നു പറയുന്നു. ഇത്തരം നിബന്ധനകള്‍ക്ക് വഴങ്ങികൊടുക്കാത്തത് കൊണ്ടാണ് തനിക്ക് ദക്ഷിണേന്ത്യയില്‍ അവസരം കുറയുന്നതെന്നും താരം വ്യക്തമാക്കി.

തന്നോട് കിടക്ക പങ്കിടാന്‍ മുഖത്ത് നോക്കി ആവശ്യപ്പെട്ടവര്‍ പോലും സിനിമാ രംഗത്ത് ഉണ്ട് എന്നാല്‍ ഇപ്പോള്‍ ഒരു നിര്‍മ്മാതാവിന് എതിരെയാണ് രാധികയുടെ വെളിപ്പെടുത്തല്‍.

Related Topics

Share this story