മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ ഹോട്ടലിനു മുന്നിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 231 ആയി. സ്ഫോടനത്തിൽ 275 പേർക്കു പരിക്കേറ്റതായാണു റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണു റിപ്പോർട്ട്. സൊമാലിയയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സ്ഫോടനമാണ് ശനിയാഴ്ചയുണ്ടായതെന്ന് ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിനു പിന്നിൽ ആരാണെന്നു വ്യക്തമല്ലെങ്കിലും അൽക്വയ്ദ ബന്ധമുള്ള അൽഷബാബ് ഭീകരരാണ് പിന്നിലെന്നു സംശയിക്കുന്നു.
Also Read