Times Kerala

കോടതി വിധിച്ചാല്‍ പോലും മാനവും മര്യാദയുമുള്ള സ്ത്രീകള്‍ ശബരിമല കയറില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

 

തിരുവനന്തപുരം: കോടതി വിധിച്ചാല്‍ പോലും മാനവും മര്യാദയുമുള്ള സ്ത്രീകള്‍ ശബരിമല കയറില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയെ തായ്‌ലന്‍ഡ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്ത്രീകള്‍ കയറേണ്ടതില്ലെന്നാണ്‌ദേവസ്വം പ്രയാര്‍ ഗോപാലകൃഷ്ണന്‍.

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടതിനോട് പ്രതികരിക്കുകയായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണന്‍.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് ഇന്ത്യന്‍ യംഗ് ലായേഴ്‌സ് അസോസിയേഷന്‍ 2006ലാണ് കോടതിയെ സീമീപിച്ചത്.

ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് അനുകൂലമായി 2007ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, നിലവിലെ ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യം യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് തുടരുകയും പിന്നീട് അതു പിന്‍വലിച്ച് പഴയതിലേക്ക് മാറുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ നടപടി നിയമപരമായി നിലനില്‍ക്കുമോയെന്നതും ഭരണഘടനാ ബെഞ്ച് പരിശോധിക്കും.

Related Topics

Share this story