Times Kerala

ശ​ബ​രീ​നാ​ഥൻ എം​എ​ൽ​എ​യു​ടെ വാ​ഹ​ന​ത്തി​നു നേ​രെ ആ​ക്ര​മ​ണം

 

വി​തു​ര: അരുവിക്കര എം​എ​ൽ​എ​ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍റെ വാ​ഹ​ന​ത്തി​നു നേ​രെ ആ​ക്ര​മ​ണം. വ്യാഴാഴ്ച ഉ​ച്ച​കഴിഞ്ഞ് ര​ണ്ടോ​ടെ വി​തു​ര കെ​പി​എ​സ്എം ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. വാ​ഹ​നം ആ​ക്ര​മി​ച്ച യു​വാ​വി​നെ വി​തു​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രി​ങ്ങ​മ്മ​ല മീ​രാ​ൻ​വെ​ട്ടി​ക​രി​ക്ക​കം സ്വ​ദേ​ശി സി​ദ്ദി​ക്കാ​ണ് പി​ടി​യി​ലാ​യ​ത്. വി​തു​ര​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം കെ​പി​എ​സ്എം ജം​ഗ്ഷ​നി​ലെ ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ക​യ​റി​യ​താ​ണ് എം​എ​ൽ​എ. റോ​ഡ​രു​കി​ൽ ഒ​തു​ക്കി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്ന ഇ​ന്നോ​വ കാ​റാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

Related Topics

Share this story