ന്യൂഡൽഹി: ജിയോയ്ക്ക് വെല്ലുവിളിയുമായി എയർടെൽ. ജിയോയ്ക്ക് പിന്നാലെ കുറഞ്ഞ വിലയിൽ ഫോണുകൾ ഇറക്കാനുള്ള നീക്കത്തിലാണ് എയർടെൽ. 1,399 രൂപയ്ക്കാവും എയർടെൽ ഫോൺ ലഭ്യമാവുകയെന്നാണ് വിവരം. “മേരാ പെഹ്‌ലാ സ്മാർട്ട് ഫോൺ’ എന്ന പേരിലാകും ഫോണുകളെത്തുക.
കാർബണിന്‍റെ എ40 എന്ന മോഡലായിരിക്കും എയർടെൽ ജനങ്ങൾക്ക് മുന്നിലെത്തിക്കുക. പരിധിയില്ലാത്ത കോളുകളും ഡാറ്റയും ലഭിക്കാനുള്ള പ്രത്യേക പാക്കേജുൾപ്പടെയായിരിക്കും ഫോണുകൾ വിതരണം ചെയ്യുകയെന്ന് കമ്പനി അധികൃതർ അറിയിച്ചു.