Times Kerala

ത്വയ്കാണ്ടോ അഭ്യാസപ്രകടനത്തിനൊരുങ്ങി വിദ്യാർത്ഥിനികൾ

 
ത്വയ്കാണ്ടോ അഭ്യാസപ്രകടനത്തിനൊരുങ്ങി വിദ്യാർത്ഥിനികൾ

ത്വയ്കാണ്ടോ അഭ്യാസ പ്രകടനം കാഴ്ച വെക്കാൻ ഒരുങ്ങുകയാണ് മുളംങ്കുന്നത്തുകാവ് ഗ്രാമ പഞ്ചായത്തിലെ 13 വിദ്യാർത്ഥിനികൾ. ഇന്ന് (നവംബർ 23) ടൗൺഹാളിലെ ബാല സൗഹൃദ ജില്ലാ വെബ് പോർട്ടൽ ഉദ്ഘാടന വേദിയിലാണ് ഈ മിടുക്കികൾ അഭ്യാസ പ്രകടനം കാഴ്ചവെക്കുക. പൂമല എൽ എഫ് സ്‌കൂളിലെ അൽ ന മറിയ, സഹോദരിമാരായ ആര്യ പി സുരേഷ്, ഭദ്ര പി സുരേഷ്, അലീന ബിനു, തിരൂർ സെന്റ് തോമസ് സ്‌കൂളിലെ ശ്രീക്കുട്ടി എ എസ്, നന്ദകൃഷ്ണ, അനന്തഭദ്ര, നിവ്യ, സൂര്യ, മുളംകുന്നത്തുകാവ് കലാസമിതി സ്‌കൂളിലെ ജോമോൾ, ആരാധ്യ, തൃശൂർ ഹോളി ഫാമിലി സ്‌കൂളിലെ ഐശ്വര്യ കെ ആർ, ആതിര കെ ആർ എന്നീ വിദ്യാർത്ഥിനികളാണ് കായിക പ്രദർശനത്തിനൊരുങ്ങുന്നത്. ജില്ലാ സ്പോർട്സ് കൗൺസിൽ ത്വയ്കാണ്ടോ ട്രെയിനർ ബഷീറാണ് ഇവർക്കു പരിശീലനം നൽകുന്നത്.

Related Topics

Share this story