Times Kerala

ജനകീയ കൂട്ടായ്മയിൽ ഡങ്കിപ്പനി പ്രതിരോധം

 
ജനകീയ കൂട്ടായ്മയിൽ ഡങ്കിപ്പനി പ്രതിരോധം

മരട്: പകർച്ചവ്യാതികൾ പൊട്ടിപ്പുറപ്പെട്ടാൽ അത് നിയന്ത്രണ വിധേയമാക്കേണ്ടത് ആരോഗ്യ പ്രവർത്തകരുടെ മാത്രം ഉത്തരവാദിത്തമല്ല , അതിൽ പൊതുജനങ്ങളുടെ പങ്കും നിർണയകമാണന്ന ബോധ്യത്തിലാണ് വളന്തക്കാട് ദ്വീപ് നിവാസികൾ ഉറവിടനശീകരണ പ്രവർത്തനങ്ങളിലും ഫോഗിങ്ങ് ചെയ്യാനും മുന്നിട്ടിറങ്ങിയത് കഴിഞ്ഞ ദിവസം ദ്വീപിൽ ഒരു ഡങ്കിപ്പനി കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ദ്വീപ് നിവാസികൾ ആരോഗ്യ പ്രവർത്തകർക്കൊപ്പം പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയത് ദ്വീപിന് ചുറ്റും ഡങ്കിപ്പനി കൊതുകുകളെ നശിപ്പിക്കാൻ സ്പീഡ് ബോട്ടിൽ ഫോഗ് ചെയ്തു. ബോട്ടും സൗജന്യമായിട്ടാണ് നൽകിയത്. പ്രവർത്തനങ്ങൾക്ക് ഡിവിഷൻ കൗൺസിലർ രതി ദിവാകരൻ, മെഡിക്കൽ ഓഫീസർ ബാലു ഭാസി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സാനൂ വി’ജെ, ജഗദമ്പി കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Related Topics

Share this story