Times Kerala

ഒരു സിനിമയെടുക്കാൻ കുറഞ്ഞത് രണ്ട് വര്‍ഷം വേണം ,കഥയുടെ ലോകത്ത് ജീവിക്കാനാണ് ആ സമയം ; സംവിധായകന്‍ വെട്രിമാരന്‍

 
ഒരു സിനിമയെടുക്കാൻ കുറഞ്ഞത് രണ്ട് വര്‍ഷം വേണം ,കഥയുടെ ലോകത്ത് ജീവിക്കാനാണ് ആ സമയം ; സംവിധായകന്‍ വെട്രിമാരന്‍

തമിഴ് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ചലച്ചിത്ര നിർമ്മാതാവുമാണ് വെട്രിമാരൻ. ഒരു സിനിമയെടുക്കാന്‍ തനിക്ക് കുറഞ്ഞത് രണ്ട് വര്‍ഷം വേണമെന്ന് വെട്രിമാരന്‍ വ്യക്തമക്കി. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സംവിധായകന്‍ തുറന്നു പറഞ്ഞത്.

ഒരു സിനിമയെടുക്കാന്‍ കുറഞ്ഞത് രണ്ട് വര്‍ഷം വേണം. കഥയുടെ ലോകത്ത് ജീവിക്കാനാണ് ആ സമയം. വിസാരണ ചലച്ചിത്ര മേളകളിലേക്ക് വേണ്ടി എടുത്ത ചിത്രമാണ്. ആദ്യം അത് തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ മടിച്ചിരുന്നു. വെനീസ് മേളയില്‍ കഥാകൃത്ത് ചന്ദ്രകുമാറിനെ പ്രേക്ഷകര്‍ വാരിപ്പുണര്‍ന്നതാണ് ചിത്രം റിലീസ് ചെയ്യാനുളള പ്രചോദനം. വെട്രിമാരന്‍ പറഞ്ഞു.

Related Topics

Share this story