Times Kerala

താരന്‍ പ്രശ്‌നങ്ങള്‍ അകറ്റാന്‍ ചില വഴികള്‍

 
താരന്‍ പ്രശ്‌നങ്ങള്‍ അകറ്റാന്‍ ചില വഴികള്‍

താരന്‍ ഇന്നത്തെ കാലത്ത് സ്ത്രീയേയും പുരുഷനേയും പ്രശ്‌നത്തിലാക്കുന്നു. മുടിസംരക്ഷണത്തിനു വേണ്ടി മാത്രമല്ല ആരോഗ്യപരമായ പ്രശ്‌നങ്ങളിലും താരന്‍ ധാരാളം പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്നു. തലമുടിയുടെ നശിച്ച് പോയ കോശങ്ങള്‍ പുറത്ത് വരികയും അത് തലയോട്ടിയില്‍ പടരുകയും ചെയ്യുന്നതാണ് താരന്‍. ഇത് പല തരത്തിലും ചര്‍മ്മ പ്രശ്‌നങ്ങള്‍ വരെ ഉണ്ടാക്കുന്നു. അതിനായി ചില എളുപ്പമാര്‍ഗ്ഗങ്ങള്‍ നോക്കാം. മുടിയിലെ അഴുക്കും എണ്ണയും നീക്കം ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനായി വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കാം.

* ചെമ്പരത്തി വെളിച്ചെണ്ണ തേയ്ക്കാന്‍ മറക്കരുത്. ഇതിന് ശേഷം ചെമ്പരത്തി താളി ഉപയോഗിച്ച് തല കഴുകാവുന്നതാണ്. ഇത് താരന് ഉടന്‍ തന്നെ പരിഹാരം കാണാം.

* ഉഴുന്ന് വെള്ളത്തില്‍ കുതിര്‍ത്ത് വച്ച ഉഴുന്ന് അരച്ച് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം.

* ചെറുനാരങ്ങ നീര് വെളിച്ചെണ്ണ ചൂടാക്കി അതില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിച്ചാല്‍ താരനെക്കൊണ്ടുള്ള ശല്യം എന്നന്നേക്കുമായി തീരും.

* തൈര് തലയില്‍ തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയാം.

* എള്ളെണ്ണ എള്ളെണ്ണ മുടി വളര്‍ച്ചയ്ക്കും ഉത്തമമാണ്. എന്നാല്‍ താരനെ അകറ്റുന്നതിനും എള്ളെണ്ണ ഉപയോഗിക്കാം.

* വിനാഗിരി വിനാഗിരിയും താരനെ പ്രതിരോധിയ്ക്കുന്നതില്‍ മുന്നിലാണ്. ഒരു കപ്പ് വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വിനാഗിരി മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം.

Related Topics

Share this story