Times Kerala

ലീ​ന പോ​ളി​ന്‍റെ ബ്യൂ​ട്ടി​പാ​ര്‍​ല​റിനു നേരെയുണ്ടായ വെടിവയ്പ്പ്: പി​ന്നി​ല്‍ മലയാള സിനിമയിലെ പ്ര​മു​ഖ നി​ര്‍​മാ​താ​വ്?

 
ലീ​ന പോ​ളി​ന്‍റെ ബ്യൂ​ട്ടി​പാ​ര്‍​ല​റിനു നേരെയുണ്ടായ വെടിവയ്പ്പ്: പി​ന്നി​ല്‍ മലയാള സിനിമയിലെ പ്ര​മു​ഖ നി​ര്‍​മാ​താ​വ്?

കൊച്ചി: കൊച്ചി നഗരത്തിലെ ബ്യൂട്ടിപാര്‍ലറില്‍ വെടിവെയ്പ്പ് ആസൂത്രണം ചെയ്തത് സിനിമാ നിര്‍മ്മാതാവ് അജാസാണെന്ന് ക്രൈംബ്രാഞ്ച്. ഇടി, ഗൂഢാലോചന എന്നീ സിനിമകളുടെ നിര്‍മ്മാതാവാണ് അജാസ്. അധോലക കുറ്റവാളി രവി പൂജാരിക്ക് വേണ്ടിയായിരുന്നു അജാസ് ക്വട്ടേഷന്‍ ഏറ്റെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അജാസിനെ പ്രതിചേര്‍ത്തു കൊണ്ടുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതായി പോലീസ് അറിയിച്ചു.

അന്വേഷണ സംഘം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ . രവി പൂജാരയും ബ്യൂട്ടി പാര്‍ലര്‍ ആക്രമിച്ചവരും തമ്മിലുള്ള ബന്ധത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് അജാസാണെന്നാണ് സംഘം വ്യക്തമാക്കിയത്. ലീനയെ കുറിച്ചുള്ള വിവരങ്ങള്‍ പൂജാരിക്ക് നല്‍കിയത് അജാസാണെന്നും പോലീസ് അറിയിച്ചു. ക്രൈംബ്രാ‌ഞ്ച് അന്വേഷണം തന്നിലേക്ക് എത്തുമെന്നതറിഞ്ഞതോടെ അജാസ് വിദേശത്തേക്ക് കടന്നതായാണ് സൂചന.

Related Topics

Share this story