Times Kerala

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ ട്രോള്‍ തയ്യാറാക്കല്‍ മത്സരം

 
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ ട്രോള്‍ തയ്യാറാക്കല്‍  മത്സരം

സാമൂഹ്യ നീതി വകുപ്പ് ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രൊബേഷന്‍ വാരാചരണത്തിന്റെ ഭാഗമായി ‘കുറ്റവാളികളെ തിരുത്താം, കുറ്റവാളികളെ പ്രതിരോധിക്കാം’ എന്ന വിഷയത്തില്‍ പോസ്റ്റര്‍ നിര്‍മ്മാണ മത്സരവും ട്രോളുകള്‍ തയ്യാറാക്കല്‍ മത്സരവും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്നു. താല്‍പ്പര്യമുളള വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട കോളേജ് മേധാവിയുടെ സാക്ഷ്യപത്രം സഹിതം ഈ മാസം 25 ന് രാവിലെ 11.00 ന് കോന്നി എം.എം.എന്‍.എസ്.എസ് കോളേജില്‍ എത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9961323506, 0468 2325242 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.

Related Topics

Share this story