Times Kerala

ഇതാ സ്ത്രീകൾക്ക് നിങ്ങളോട് താല്പര്യം ഉണ്ടാക്കുന്ന ചില ‘രോമക്കാര്യങ്ങൾ’ !

 
ഇതാ സ്ത്രീകൾക്ക് നിങ്ങളോട് താല്പര്യം ഉണ്ടാക്കുന്ന ചില ‘രോമക്കാര്യങ്ങൾ’ !

പുരുഷശരീരത്തിലെ രോമങ്ങള്‍ ഇഷ്ടപ്പെടുകയും വെറുക്കുകയും ചെയ്യുന്ന സ്ത്രീകളുണ്ട്. ഇത് വ്യക്തിപരമായ ഇഷ്ടങ്ങള്‍ എന്നേ പറയാനാകൂ. പുരുഷശരീരത്തിലെ ഓരോ ഭാഗങ്ങളിലേയും രോമങ്ങളെക്കുറിച്ചു സ്ത്രീകളുടെ ചില പൊതുവായ ചിന്തഗതികലുണ്ട്.താടിയും മീശയുമെല്ലാം പൊതുവെ സ്ത്രീകള്‍ക്ക് വ്യത്യസ്ത ഇഷ്ടങ്ങളായിരിയ്ക്കും. ചിലര്‍ക്ക് ഇവയോടു താല്‍പര്യമുണ്ടാകും. മറ്റു ചിലര്‍ക്ക് താല്‍പര്യക്കുറവും.

നെഞ്ചിലെ രോമങ്ങള്‍ പൊതുവെ സ്ത്രീകള്‍ക്കു താല്‍പര്യമുള്ള ഒന്നാണ്. പുരുഷലക്ഷണമാണ് ഇതെന്നു പൊതുവെ പറയും.കയ്യിലെ രോമങ്ങളും പുരുഷലക്ഷണമായാണ് കണക്കാക്കുന്നത്. രോമങ്ങളില്ലാത്ത കയ്യെങ്കില്‍ ഇത് സ്ത്രീ ലക്ഷണമായാണ് കണക്കാക്കുക. കക്ഷത്തിലെ രോമങ്ങളുടെ കാര്യത്തില്‍ പ്രത്യേക ഇഷ്ടങ്ങളും അനിഷ്ടങ്ങളുമില്ലെന്നു വേണം, പറയാന്‍. ഇത് വൃത്തിയായി വയ്ക്കേണ്ടത് അത്യാവശ്യം.മുടിയുടെ കാര്യമെടുത്താല്‍ കഷണ്ടിയോടും ഫാഷന്റെ പേരില്‍ മൊട്ടയടിയ്ക്കുന്നതിനോടുമെല്ലാം സ്ത്രീകള്‍ക്കു താല്‍പര്യം കുറയും. മുടിയില്‍ കോപ്രായങ്ങള്‍ കാണിച്ചു നടക്കുന്ന, മുടി നീട്ടി വളര്‍ത്തുന്ന പുരുഷന്മാരോടും വലിയ അഭിപ്രായം കാണില്ല.

ഷോള്‍ഡര്‍, പുറംഭാഗത്തെ രോമം എന്നിവയും സ്ത്രീയ്ക്കു പൊതുവെ താല്‍പര്യമില്ലാത്തവയാണ്. ചിലര്‍ക്ക് ഇതില്‍ ഇഷ്ടവും അനിഷ്ടവുമുണ്ടാവുകയുമില്ല.പുരുഷന്മാര്‍ക്ക് കാലില്‍ രോമങ്ങളുള്ളതായിരിയ്ക്കും സ്ത്രീകള്‍ക്കിഷ്ടം. അധികമല്ല, തീരെ കുറവുമല്ല. ഇതുകൊണ്ടുതന്നെ അധികമുള്ളവര്‍ കുറയ്ക്കാന്‍ നോക്കുക. തീരെയില്ലാത്തവര്‍ക്കു പ്രത്യേക പ്രതിവിധികളൊന്നുമില്ല. രോമവളര്‍ച്ചയ്ക്കുള്ള വഴികള്‍ പരീക്ഷിയ്ക്കുക തന്നെ.രഹസ്യഭാഗത്തെ രോമങ്ങള്‍ പൊതുവെ സ്ത്രീകളെ അലോസരപ്പെടുത്തുന്നതാണ്. ഇതുകൊണ്ടുതന്നെ ഇവ ഷേവ് ചെയ്യുന്നതാണ് നല്ലത്. ആരോഗ്യപരമായ കാര്യങ്ങളാലും ഇതാണ് നല്ലത്.

Related Topics

Share this story