Times Kerala

അഫ്ഗാനിസ്ഥാനില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ടു അമേരിക്കന്‍ സൈനികര്‍ മരിച്ചു

 
അഫ്ഗാനിസ്ഥാനില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ടു അമേരിക്കന്‍ സൈനികര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ  ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ടു അമേരിക്കന്‍ സൈനികര്‍ മരിച്ചു. ചാര്‍ഖ് ജില്ലയിലെ ലോഗര്‍ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഹെലികോപ്റ്റര്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നുവെന്ന് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത  താലിബാന്‍ അറിയിച്ചിട്ടുണ്ട്.

തീവ്രവാദി സംഘടന മുജാഹിദ്ദീന്റെ താവളം റെയ്ഡ് ചെയ്യാനുള്ള അമേരിക്കന്‍ സേനയുടെ ശ്രമത്തിനിടെയാണ് ഹെലികോപ്റ്റര്‍ വെടിവച്ച് വീഴ്ത്തിയത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്ന് അവരുടെ പ്രധാന വക്താവ് സാബിഹുള്ള മുജാഹിദ് പറഞ്ഞു.

Related Topics

Share this story