Times Kerala

അടുത്തതായി താൻ സംവിധാനം ചെയ്യുന്ന ചിത്രം ഏഷ്യയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കും ; ശ്രീകുമാർ മേനോൻ

 
അടുത്തതായി താൻ സംവിധാനം ചെയ്യുന്ന ചിത്രം ഏഷ്യയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കും ; ശ്രീകുമാർ മേനോൻ

ഒടിയന് ശേഷം അടുത്തതായി താന്‍ സംവിധാനം ചെയ്യാനിരിക്കുന്ന പുതിയ ചിത്രത്തെ പറ്റി സൂചനകള്‍ നല്‍കി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. അടുത്തതായി താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏഷ്യയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കും എന്നാണ് ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് വഴിയാണ് ചിത്രത്തെ പറ്റിയുള്ള വിവരങ്ങള്‍ ശ്രീകുമാര്‍ മേനോന്‍ അറിയിച്ചത്.

ഒരു ഇതിഹാസ സിനിമയായിട്ടായിരിക്കും പുതിയ ചിത്രം ഒരുങ്ങുന്നതെന്ന് ചിത്രത്തിലേക്കായി സാങ്കേതികപ്രവര്‍ത്തകരെ ക്ഷണിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നു.  ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒന്നായിരിക്കും പുറത്തിറങ്ങാനിരിക്കുന്ന ചിത്രമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മേനോന്‍ പറയുന്നു. ചിത്രത്തിന്റെ അഭിനേതക്കളെ പറ്റിയുള്ള വിവരങ്ങള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

Related Topics

Share this story