Times Kerala

രാവിലെ എണീറ്റപ്പോ മനസ്സ് നിറയെ അക്ബറും അമീറും’; ‘മൂത്തോന്‍’ ചിത്രത്തെ  അഭിനന്ദിച്ച് നടി പാര്‍വതി 

 
രാവിലെ എണീറ്റപ്പോ മനസ്സ് നിറയെ അക്ബറും അമീറും’; ‘മൂത്തോന്‍’ ചിത്രത്തെ  അഭിനന്ദിച്ച് നടി പാര്‍വതി 

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തിലൊരുങ്ങിയ പുതിയ സിനിമയായ ‘മൂത്തോന്‍’. ചിത്രത്തിന്  അഭിനന്ദനങ്ങളുമായി നടി പാര്‍വതി രംഗത്ത് വന്നിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

സിനിമ കണ്ടുവന്ന അടുത്ത ദിവസം രാവിലെ താന്‍ കേട്ട അമ്മയുടെ വാക്കുകളാണ് താരം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘മൂത്തോന്‍ രണ്ടാം തവണയും ഞാന്‍ കണ്ടു. ഇന്നലെ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് രണ്ടാമത് കണ്ടത്. എന്താണ് അച്ഛനും അമ്മയും ചിത്രത്തെക്കുറിച്ച് പറയുകയെന്ന് സംശയമുണ്ടായിരുന്നു. പക്ഷെ അവര്‍ കൂടുതല്‍ സമയവും നിശബ്ദരായിരുന്നു. ഞാന്‍ കൂടുതല്‍ ചോദിച്ചില്ല. രാവിലെ അമ്മ പറയുന്നത് കേട്ടാണ് ഇന്ന് രാവിലെ എഴുന്നേറ്റത്. ‘എന്തൊക്കെ പറഞ്ഞാലും രാവിലെ എണീറ്റപ്പോ മനസ്സ് നിറയെ അക്ബറും അമീറും’ എന്നായിരുന്നു അമ്മ പറഞ്ഞത്.’ പാര്‍വ്വതി പറഞ്ഞു.

Related Topics

Share this story