Times Kerala

നിങ്ങള്‍ കേട്ടിട്ടുണ്ടോ ചുംബനത്തിന്റെ വസ്തുത

 
നിങ്ങള്‍ കേട്ടിട്ടുണ്ടോ ചുംബനത്തിന്റെ വസ്തുത

പ്രണയത്തിലായിരിക്കുമ്പോള്‍ നമ്മള്‍ക്കു ഒഴിവാക്കാന്‍ പറ്റാത്ത ഒരു സംഗതിയാണ് കെട്ടിപ്പിടിച്ചുള്ള ചുംബനം. പല കാര്യങ്ങളിലും നിങ്ങള്‍ പുലികളായിരിക്കും.

എന്നാല്‍, ചുബനത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്കറിയാത്ത ഒരു പാടു കാര്യങ്ങളുണ്ട്. ചുംബിക്കുന്നതിനെക്കുറിച്ചുള്ള ഈ അത്ഭുത വസ്തുതകള്‍ നിങ്ങള്‍ ഇതുവരെ കേട്ടിട്ടു പോലുമുണ്ടാകില്ല.

ചുംബിക്കുന്ന ശൈലി ഗര്‍ഭപാത്രത്തില്‍ ഉദ്ഭവിക്കുന്നു

ചുംബിക്കുന്ന സമയത്ത് ദമ്പതികള്‍ അവരുടെ വലതുവശത്തേക്ക് ചരിയുന്നു. നൂറു ദമ്പതികളില്‍ നടത്തിയ ഒരു ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജേര്‍ണല്‍ നേച്ചറില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നതനുസരിച്ചു മൂന്നില്‍ രണ്ട് പേരും കെട്ടിപ്പിടിച്ചു വലതുവശത്തേക്കു ചരിയുന്നവരാണ്. ഗര്‍ഭപാത്രത്തില്‍ നിന്നു തന്നെ വലതുവശത്തേക്കു ചരിയുന്ന ശീലം വരുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

നിങ്ങള്‍ക്ക് കൂടുതല്‍ കാലം ജീവിക്കാന്‍ കഴിയും

ജോലിക്ക് പോകുന്നതിനുമുമ്പ് പങ്കാളിയില്‍ നിന്നും ചുബനം ലഭിച്ച ഒരാള്‍ ചുംബനം ലഭിക്കാത്ത ഒരാളെക്കാള്‍ അഞ്ചു വര്‍ഷം കൂടുതല്‍ ജീവിക്കുമെന്നാണ് ഒരു ജര്‍മന്‍ വൈദ്യസംഘം നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്. സ്ത്യത്തില്‍ പ്രഭാത ചുംബനം ഒരു ബോണസ് കൂടിയാണ്.

ഇനിയും വേണം

നിങ്ങള്‍ ആദ്യമായി ഒരാളെ ആദ്യമായി കെട്ടിപ്പിടിക്കുമ്പോള്‍ നിങ്ങളുടെ ഡൊപാമിന്‍ (ഞരമ്പുകളിലൂടെയുള്ള സംജ്ഞാ സംപ്രേക്ഷണത്തിനു സഹായിക്കുന്ന അമിനോ രാസവസ്തു) ഇനിയും വേണമെന്ന തോന്നലുണ്ടാക്കുമെന്ന് പറയുന്നത് ഇപിയുബി ജേര്‍ണല്‍ ആണ്. ഉറക്കം വരാന്‍ വിഷമമുണ്ടാക്കുന്നതും വിശപ്പില്ലാതാക്കുന്നതും ഈ ഡോപ്പാമിന്‍ ആണ്. ഇപ്പോ മനസിലായോ.

ചുംബനത്തിനായി ജീവിതത്തിന്റെ രണ്ടാഴ്ച നിങ്ങള്‍ ചെലവഴിക്കുന്നു

ചുംബനത്തിനായി മാത്രം ജീവിതത്തിലെ രണ്ടാഴ്ച ഒരാള്‍ ചെലവഴിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതായത് നിങ്ങള്‍ ഒരുദിവസം 20 സെക്കന്‍ഡുകള്‍ ചുംബിക്കുന്നതിനായി ചെലവഴിക്കുന്നുവെങ്കില്‍ നിങ്ങളുടെ ജീവിതത്തിലെ ശരാശരി 20,160 മിനിറ്റ് നിങ്ങള്‍ ചുംബിക്കുന്നു.

മസില്‍പവറുണ്ടാക്കുന്ന ചുംബനം

ചുബിക്കുന്ന പങ്കാളികളുടെ എംആര്‍ഐ സ്‌കാനില്‍ പറയുന്നതു ഇവരുടെ മസിലുകള്‍ക്കു കൂടുതല്‍ ശക്തിയുണ്ടെന്നാണ്. റെയ്ന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റേതാണ് പഠനം.

Related Topics

Share this story