Times Kerala

പെട്രോളിയം ഡീലർമാർക്കുള്ള പ്രവർത്തന മൂലധന വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

 
പെട്രോളിയം ഡീലർമാർക്കുള്ള പ്രവർത്തന മൂലധന വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത പെട്രോളിയം ഡീലർമാർക്ക് നിലവിലെ പെട്രോൾ/ ഡീസൽ വില്പനശാലകൾ പ്രവർത്തനനിരതമാക്കുന്നതിനും വിപുലീകരിക്കുന്നതിനും പ്രവർത്തനമൂലധന വായ്പ നൽകുന്നതിന് കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളും പൊതുമേഖലയിലുള്ള ഏതെങ്കിലും ഒരു പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലറും ആയിരിക്കണം. അപേക്ഷകന് ഈ സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, വിവിധ ലൈസൻസുകൾ, ടാക്‌സ് രജിസ്‌ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ കവിയരുത്. പ്രായം 60 വയസ്സ് കവിയാൻ പാടില്ല.

അപേക്ഷകനോ ഭാര്യയോ/ ഭർത്താവോ കേന്ദ്ര/ സംസ്ഥാന സർക്കാർ വകുപ്പിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുള്ളവരായിരിക്കരുത്. വായ്പയ്ക്ക് ആവശ്യമായ വസ്തുജാമ്യം ഹാജരാക്കണം. സ്വന്തം മേൽവിലാസം, ഫോൺ നമ്പർ, ജാതി, കുടുംബ വാർഷിക വരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ഡീലർഷിപ്പ് ലഭിച്ച തിയതി, ഡീലർഷിപ്പ് അഡ്രസ്സ്, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങൾ സഹിതം വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ പ്രാഥമിക അപേക്ഷ മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ടൗൺഹാൾ റോഡ്, തൃശൂർ 20 എന്ന വിലാസത്തിൽ ഈ മാസം 30നകം ലഭ്യമാക്കണം.

Related Topics

Share this story