Times Kerala

ശബരിമല യുവതീ പ്രവേശന വിധി തല്‍ക്കാലം നടപ്പിലാക്കേണ്ടെന്ന് സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം

 
ശബരിമല യുവതീ പ്രവേശന വിധി തല്‍ക്കാലം നടപ്പിലാക്കേണ്ടെന്ന് സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം

തിരുവന്തപുരം: ശബരിമല യുവതീ പ്രവേശന വിധി തല്‍ക്കാലം നടപ്പിലാക്കേണ്ടെന്ന് സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിക്കെതിരായ പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി വിശാല ബെഞ്ചിന് മാറ്റിവച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിയമോപദേശം നൽകിയത്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയനും അഡ്വക്കറ്റ് ജനറലും കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എന്‍.കെ ജയകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

അതേസമയം ശബരിമല ദര്‍ശനത്തിനായി 36 യുവതികള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയിട്ടുണ്ട്. മണ്ഡലകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ദര്‍ശനത്തിനായി പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഓണ്‍ലൈന്‍ സംവിധാനം വഴി യുവതികള്‍ അപേക്ഷ നല്‍കിയ വിവരം പുറത്തുവരുന്നത്. എന്നാല്‍ ശബരിമല യുവതി പ്രവേശത്തിന്‍മേലുള്ള പുനഃപരിശോധന ഹർജിയില്‍ തീരുമാനമെടുക്കാതെയും വിധി സ്റ്റേ ചെയ്യാതെയും വിശാല ബെഞ്ചിലേക്ക് വിഷയം പോയതോടെ സര്‍ക്കാരിന് ആശയകുഴപ്പമുണ്ടായി. തുടര്‍ന്നാണ് നിയമോപദേശം തേടിയത്.

Related Topics

Share this story