Times Kerala

തമിഴ്‌നാട് സ്വദേശി മുരുകന്‍റെ മരണം; ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്ന് പരാതി

 

തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ അന്വേഷണ സംഘം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്ന് പരാതി. ഡോക്ടര്‍മാര്‍ക്കെതിരായ റിപ്പോര്‍ട്ട് നല്‍കാത്തത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് ആരോപണം.

ഡോക്ടര്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്‍പ് റിപ്പോര്‍ട്ട് വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.കേസുമായി മുന്നോട്ട് പോകുമെന്നും റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ദേശീയപാതയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ തിരുനെല്‍വേലി സ്വദേശിയായ മുരുകന്‍ തിരുവന്തപുരം മെഡിക്കല്‍ കോളെജടക്കം ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ് മരിച്ചത്. സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു.

Related Topics

Share this story