ജൽ മഗ്സി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഫത്തേപുർ ദർഗയ്ക്കു സമീപമുണ്ടായ ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. 30ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
ഫത്തേപുർ ദർഗയിലേക്കു കടക്കാൻ ശ്രമിക്കവെയായിരുന്നു ചാവേർ പൊട്ടിത്തെറിച്ചത്. പള്ളിയിൽ പ്രാർഥനകൾക്കായി നിരവധി ആളുകൾ എത്തിയിരുന്ന സമയത്തായിരുന്നു സ്ഫോടനമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണു റിപ്പോർട്ടുകൾ. ചാവേർ ആക്രമണം ബലൂച് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.
Comments are closed.