Times Kerala

ഏത് ആക്രമണവും നടത്താൻ ഇന്ത്യൻ വ്യോമസേന സജ്ജമാണെന്ന് സേനാമേധാവി

 

ന്യൂഡൽഹി: ഏത് ആക്രമണവും നടത്താൻ ഇന്ത്യൻ വ്യോമസേന സജ്ജമാണെന്ന് സേനാമേധാവി മാർഷൽ ബി.എസ്.ധനോവ. വ്യോമസേനയെ ഉൾപ്പെടുത്തിയുള്ള ഏതൊരു മിന്നലാക്രമണത്തിനും ഞങ്ങൾ തയാറാണ്. ഇനിയൊരു മിന്നലാക്രമണത്തിനു കൂടി കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ പാക്കിസ്ഥാന്റെ ആണവശേഖരം തകർക്കുമെന്നും ധനോവ മുന്നറിയിപ്പു നൽകി.

ഒരേസമയം ദ്വിമുഖ യുദ്ധത്തിന് സേന തയാറാണെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ. ഏത് വെല്ലുവിളികളെയും ഏറ്റെടുക്കും. അതിന് ആവശ്യമായ കഴിവ് നമുക്കുണ്ടെന്നും വ്യോമസേനാ ദിനത്തോട് അനുബന്ധിച്ച്‌ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ധനോവ പറഞ്ഞു.

 

Related Topics

Share this story