Times Kerala

ഇടുങ്ങിയ തെരുവുകളും,നിറം മങ്ങിയ കാഴ്ചകളും മാത്രമുള്ള ”സോനാഗച്ചി”

 
ഇടുങ്ങിയ തെരുവുകളും,നിറം മങ്ങിയ കാഴ്ചകളും മാത്രമുള്ള ”സോനാഗച്ചി”

ചുവന്ന തെരുവ് എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു ശരാശരി ഇന്ത്യാക്കരന്‍റെയും മനസ്സില്‍ ആദ്യം തെളിയുന്നത് മുംബൈയിലെ വേശ്യാവൃത്തിക്ക് പേര് കേട്ട കാമാത്തിപുരയാണ്.എന്നാല്‍ കാമാത്തിപുര കണ്ടും കെട്ടും അനുഭവിച്ചും അറിഞ്ഞവരെപ്പോലും ഞെട്ടിക്കുന്ന,നെടുവീര്‍പ്പോടെ മാത്രം നോക്കി കാണാന്‍ കഴിയുന്ന മറ്റൊരു കാമാത്തിപുര കൂടിയുണ്ട് നമ്മുടെ ഈ ആര്‍ഷ ഭാരതത്തില്‍.ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവ് എന്ന് വിശേഷനമുള്ള,സ്വപ്‌നങ്ങള്‍ പോലും നിഷേധിക്കപ്പെട്ട 12000 ത്തോളം സ്ത്രീകള്‍ മാംസം വില്‍ക്കുന്ന എങ്ങും ഇടുങ്ങിയ തെരുവുകളും,നിറം മങ്ങിയ കാഴ്ചകളും മാത്രമുള്ള സോനാഗച്ചി.

പശ്ചിമബംഗാളിന്റെ ഒരു പക്ഷെ ഏഷ്യയുടെ തന്നെ കറുത്ത മുഖം ഇന്നു നമുക്ക് വിശേഷിപ്പിക്കാം സോനാഗച്ചിയെ.കൊല്‍ക്കത്തയുടെ വടക്ക് മാര്‍ബിള്‍ കൊട്ടാരത്തിന് ഒരു കിലോ മീറ്റര്‍ മാത്രം ദൂരത്താണ് ഈ ചുവന്ന തെരുവ്.

ഇരുവശത്തും ഇടുങ്ങിയ മുറികളോട് കൂടിയുള്ള ബഹുനിലക്കെട്ടിടങ്ങള്‍ , മിക്കവയും പഴക്കം ചെന്നതോ ഭാഗീകമായി തകര്‍ന്നതോ ആണ്.കെട്ടിടങ്ങള്‍ക്ക് നടുവിലൂടെ ഇടുങ്ങിയതും ഇരുണ്ടതുമായ വഴികള്‍ .ഈ വഴികള്‍ക്ക് ഇരു വശത്തുമായി നില്‍പ്പുണ്ടാകും അവര്‍ .

സാരിയുടുത്തും ഇറുകിയതും,ഇറക്കം കുറഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിച്ചും തങ്ങളെ തേടിയെത്തുന്നവരെ സ്വീകരിക്കാന്‍.13 മുതല്‍ 70 വയസ്സുവരെ പ്രായം ചെന്നവരെ ആ കൂട്ടത്തില്‍ കാണാന്‍ കഴിയും അവരില്‍ കറുത്തവരുണ്ട്‌,വെളുത്തവരുമുണ്ട്‌.മലയാളിയാണെന്ന് തോന്നിപ്പിക്കുന്ന അല്ലെങ്കില്‍

ഉറപ്പിക്കാവുന്നവരും ഉണ്ടാകും.ഭര്‍ത്താവ് ഉപേക്ഷിച്ചു പോയവര്‍,മാതാപിതാക്കളാല്‍ തന്നെ ഇവിടെ എത്തി ചേരുന്നവര്‍,പ്രണയത്തിന്‍റെ പ്രലോഭനത്തിന്റെ ചതിക്കുഴിയില്‍പ്പെട്ടവര്‍,പാരമ്പര്യമായിക്കണ്ട് ഈ തൊഴിലിനിറങ്ങിയവര്‍ അങ്ങനെ ഓരോരുത്തര്‍ക്കും ഓരോ കഥ ,ഓരോ റേറ്റുകള്‍,ഓരോ രീതികള്‍ പക്ഷെ അവര്‍ക്കെല്ലാം ഒരേ ഭാവം മാത്രം.എന്ന് നിമിഷവും വെട്ടയാടപ്പെടാവുന്ന ഇരകളുടെ ദൈന്യതയും കൊടിയ ക്രൂരതകള്‍ ശേഷിപ്പിച്ച നിര്‍വികാരതയും നിഴലിച്ച മുഖ ഭാവം.

സ്വര്‍ണമരം എന്നാണ് സോനാഗച്ചി എന്ന വാക്കിനര്‍ത്ഥം.ഇരുട്ടിലാണ് സോനാഗച്ചി എന്നും ഉണരുന്നത്.പകല്‍ ഇവിടം ശാന്തമാണ്.ഉച്ചതിരിഞ്ഞാല്‍ ഇവിടെ ജീവിതങ്ങള്‍ മാറി മറിയും.മുറികളും തെരുവുകളും സജീവമാകും തെരുവോരത്ത് ചിലര്‍ അണിഞ്ഞോരുങ്ങുന്നത് കാണാം,ചിലര്‍ ദല്ലാള്‍ മാരുമായി തര്‍ക്കിക്കുന്നതും മറ്റുചിലര്‍ ഇടപാട് കാരെ കാത്തിരിക്കുന്നതും.ഇവിടുത്തെ നിത്യ കാഴ്ചയാണ്.അക്ഷരാര്‍ത്ഥത്തില്‍ ഇതൊരു ലോകമാണ് ഈ ഇന്ത്യാ മഹാരാജ്യത്തെക്കാള്‍ വലിയ ലോകം.

12000 ത്തോളം ലൈംഗിക തൊഴിലാളികള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്.കൂടാതെ ഓരോ വര്‍ഷവും ആയിരത്തോളം പേര്‍ ഈ തൊഴിലിനായി ഇവിടെ എതുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.കാമാമോഹങ്ങളുടെ ഭാരം ഇറക്കിവയ്ക്കാന്‍ 15000 ത്തോളം പേര്‍ ദിവസേന ഇവിടെ എത്തുന്നു.ഇന്ത്യാക്കാര്‍ മാത്രമല്ല ബംഗ്ലാദേശ്,നേപ്പാള്‍ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിന്നും ധാരാളം പെണ്‍കുട്ടികള്‍ ഇവിടെയുണ്ട്.വേശ്യാവൃത്തി നടത്താന്‍ ഇവിടെ നിയമം അനുവധിക്കുന്നില്ലെങ്കില്‍ പോലും പോലീസും ഗുണ്ടകളും ലാഭം പറ്റാന്‍ വേണ്ടി മാത്രം തോളോട്തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.ഇടുങ്ങിയ തെരുവുകളും,നിറം മങ്ങിയ കാഴ്ചകളും മാത്രമുള്ള ”സോനാഗച്ചി”

Also Read:  പ്രായപൂര്‍ത്തിയാകാത്ത 45 ലക്ഷം പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായി

സോനാഗച്ചിയില്‍ 5% ത്തോളം സ്ത്രീകളും HIV ബാധിതരാണ്.വളരെ ചെറിയ പ്രായത്തില്‍ തന്നെ ഇവിടെ അകപ്പെട്ടുപോയ ഇവര്‍ക്ക് HIV എന്തെന്നോ എയിഡ്സ് എന്തെന്നോ അറിയില്ല.ഇവരുടെ ആരോഗ്യസംരക്ഷണത്തിനായി നിരവധി സന്നദ്ധ സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇടുങ്ങിയ തെരുവുകളും,നിറം മങ്ങിയ കാഴ്ചകളും മാത്രമുള്ള ”സോനാഗച്ചി”ലൈംഗിക തൊഴിലാളികള്‍ക്കിടയില്‍ എയിഡ്സ് പോലുള്ള മാരാക രോഗങ്ങളെ കുറിച്ച് ബോധാവത്കരിക്കാനും,ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗത്തെക്കുറിച്ച് അവരെ പഠിപ്പിക്കാനും ഈ സംഘടനകള്‍ ശ്രദ്ധിക്കുന്നുണ്ട്.

സന്തോഷത്തിന്‍റെ നഗരമായാണ് കൊല്‍ക്കത്ത അറിയപ്പെടുന്നത് സന്തോഷത്തിന്‍റെ ആര്‍പ്പുവിളികള്‍ വാനോളമുയരുന്ന രാത്രികളില്‍ സോനാഗച്ചിയില്‍ നിന്നുയരുന്ന നിലവിളികള്‍ ആരും കേള്‍ക്കാറില്ല.നമ്മുടെ ആര്‍ഷഭാരത സംസ്കാത്തിന് സോനാഗച്ചി പോലുള്ള പച്ചമാംസം വില്‍ക്കുന്ന ചുവന്ന തെരുവുകളുടെ ആവശ്യമുണ്ടോ.ഇടുങ്ങിയ തെരുവുകളും,നിറം മങ്ങിയ കാഴ്ചകളും മാത്രമുള്ള ”സോനാഗച്ചി”

ഇരുളിന്‍റെ മറവില്‍ അവസരം കിട്ടിയാല്‍ കാമ പേക്കൂത്ത് നടത്താനും പകല്‍ വെളിച്ചത്തില്‍ ദൂരെ മാറി നിന്ന് വേശ്യകളെന്ന് വിളിക്കാനും പഠിച്ച ഒരു സമൂഹം ,അവരല്ലേ ശരിക്കും സോനാഗച്ചി പോലുള്ള ചുവന്ന തെരുവുകള്‍ വളര്‍ത്തുന്നത്. സോനാഗച്ചിയടക്കം എട്ടോളം ചുവന്ന തെരുവുകളുണ്ട് നമ്മുടെ ഇന്ത്യയില്‍ അവിടെ ക്ലാവ് പിടിച്ച ആയിരക്കണക്കിന് ജീവിതങ്ങളും. ഒരു പുനരധിവാസവും ഇന്നോളം ഇവരെ തേടിയെത്തിയിട്ടില്ല ഇനി എത്തുമെന്ന പ്രതീക്ഷയും ഇവര്‍ക്കില്ല.

Related Topics

Share this story