Times Kerala

അസൂസ് ROG 2 ഇന്ത്യയില്‍ വില്‍പ്പനയ്‌ക്ക് എത്തി

 
അസൂസ് ROG 2 ഇന്ത്യയില്‍ വില്‍പ്പനയ്‌ക്ക് എത്തി

അസൂസ് ROG 2 ഇന്ന് 12:00 PM ന് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്ക് എത്തി. 8 ജിബി റാം 128 ജിബി സ്റ്റോറേജ് മോഡലിന് 37,999 രൂപയും, 12 ജിബി റാം + 512 ജിബി സ്റ്റോറേജ് മോഡലിന് 59,999 രൂപയുമാണ് വില.

ലോകത്തിലെ ആദ്യത്തെ കൂളിംഗ് ടെക്‌നോളജിയില്‍ പുറത്തിറക്കിയിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ആണ് അസൂസിന്റെ ROG മോഡലുകള്‍. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്‌സെറ്റാണ് ഫോണിനുള്ളത്. ഗെയിമിംഗ് കേന്ദ്രീകൃത ഫോണ്‍ ആണിത്. 48 + 13 മെഗാപിക്‌സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറകളും കൂടത്തെ 24 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമാണ് ഇതിനുള്ളത്.

ROG 2 സ്മാര്‍ട്ട് ഫോണുകള്‍ 30W ഫാസ്റ്റ് ചാര്‍ജിങ് സംവിധാനത്തിലാണ് പുറത്തിറങ്ങുന്നത്. 6 ഇഞ്ചിന്റെ ഡിസ്പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത്. ഗെയിം കളിക്കുന്നതിനു വളരെ സഹായകവും ഈ ഡിസ്‌പ്ലേ.6000 എംഎഎച്ച്‌ ബാറ്ററി കരുത്തിലാണ് ഈ മോഡലുകള്‍ പുറത്തിറങ്ങുന്നത്.

Related Topics

Share this story