Times Kerala

108മെഗാപിക്സല്‍ ക്യാമറയില്‍ Mi CC9 Pro ഫോണുകള്‍ ചൈന വിപണിയിൽ പുറത്തിറക്കി

 
108മെഗാപിക്സല്‍ ക്യാമറയില്‍ Mi CC9 Pro ഫോണുകള്‍ ചൈന വിപണിയിൽ പുറത്തിറക്കി

ഷവോമിയുടെ ഏറ്റവും പുതിയ 108 മെഗാപിക്സലിന്റെ ക്യാമറയില്‍ പുറത്തിറങ്ങുന്ന Mi CC9 Pro സ്മാര്‍ട്ട് ഫോണുകള്‍ ഇന്ന് ചൈന വിപണിയില്‍ പുറത്തിറക്കി . ഇന്ത്യന്‍ വിപണിയിലും ഈ സ്മാര്‍ട്ട് ഫോണുകള്‍ ഉടന്‍ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .Mi CC9 Pro ഫോണുകളില്‍ എടുത്തു പറയേണ്ടത് അതിന്റെ 108 മെഗാപിക്സലിന്റെ ക്യാമറകളാണ് .

6.47 ഇഞ്ചിന്റെ ഫുള്‍ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങുന്നത് .കൂടാതെ 1080×2340 പിക്സല്‍ റെസലൂഷനും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സ്നാപ്ഡ്രാഗന്റെ Qualcomm Snapdragon 730 ലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .അതുപോലെ തന്നെ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയില്‍ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .

108 മെഗാപിക്സലിന്റെ പിന്‍ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ആണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ളത് .കൂടാതെ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 5170mah ന്റെ ബാറ്ററി ലൈഫും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ ഈ ഫോണുകള്‍ക്ക് 30W ന്റെ ഫാസ്റ്റ് ചാര്‍ജിങും ലഭിക്കുന്നതാണ് .

Related Topics

Share this story