Times Kerala

ഓറല്‍ ബി ജീനിയസ് എക്‌സ്‌ ഇലക്‌ട്രിക്ക് ടൂത്ത്ബ്രഷ് വിപണിയിൽ; വില 15,000 ഇന്ത്യന്‍ രൂപ

 
ഓറല്‍ ബി ജീനിയസ് എക്‌സ്‌ ഇലക്‌ട്രിക്ക് ടൂത്ത്ബ്രഷ് വിപണിയിൽ; വില 15,000 ഇന്ത്യന്‍ രൂപ

ഓറല്‍-B കമ്ബനി പുതിയ സ്മാര്‍ട്ട് ടൂത്ത്ബ്രഷ് വിപണിയിലിറക്കി. പല്ല് എങ്ങനെ തേയ്ക്കണമെന്നും, ഏതാണ് ശരിയായ രീതിയെന്നതും ഈ പുതിയ സ്മാര്‍ട്ബ്രഷ് നിങ്ങള്‍ക്ക് പറഞ്ഞുതരും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടൂത്ത്ബ്രഷിന് ഓറല്‍ ബി ജീനിയസ് എക്‌സ്‌ ഇലക്‌ട്രിക്ക് ടൂത്ത്ബ്രഷ് എന്നാണ് കമ്ബനി ഇട്ടിരിക്കുന്ന പേര്. 220 ഡോളറാണ് ബ്രഷിന്റെ വില, അതായത്, ഏകദേശം 15,000 ഇന്ത്യന്‍ രൂപ.

ബ്ലൂടൂത്ത് വഴി ടൂത്ത്ബ്രഷ് മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചാണ് ഈ സ്മാര്‍ട്ട് ടൂത്ത്ബ്രഷ് പ്രവര്‍ത്തിക്കുക. ബ്രഷ് ചെയ്യാന്‍ ആരംഭിക്കുമ്ബോള്‍ ആപ്പില്‍ ടൈമര്‍ ഉള്‍പ്പെടെയുള്ള ബ്രഷ് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ ലഭിക്കും. എവിടെയാണ് അടുത്തതായി ബ്രഷ് ചെയ്യേണ്ടതെന്നും ചെയ്യുന്ന രീതി ശരിയാണോ എന്നും പറഞ്ഞുതരും.കൂടാതെ നിങ്ങള്‍ കൂടുതല്‍ ശക്തി പ്രയോഗിച്ച്‌ തെറ്റായ രീതിയില്‍ ബ്രഷ് ചെയ്താല്‍ തിരുത്താനുള്ള നിര്‍ദേശങ്ങളും ഉടന്‍ നിങ്ങളുടെ ബ്ലുടുത്തുമായി ബന്ധപ്പെടുത്തിയ മൊബെെലില്‍ കാണിക്കും. ജീനിയസ് എക്‌സ്‌ എ.ഐ അല്‍ഗരിതം ഉപയോഗിച്ചാണ് ആപ്പ് സെന്‍സര്‍ ഡാറ്റ അടിസ്ഥാനമാക്കി എവിടെയെല്ലാം കൂടുതല്‍ നന്നായി ബ്രഷ് ചെയ്യണം എന്ന് നിങ്ങളെ നിര്‍ദേശിക്കുന്നത്. അവസാനം ബ്രഷിങ്ങിന്റെ റേറ്റിങ്ങും നല്‍കുന്ന രീതിയിലാണ് ഈ ആപ്പിന്റെ പ്രവര്‍ത്തനം സജ്ജമാക്കിയിരിക്കുന്നത്.

Related Topics

Share this story