Times Kerala

ഹോണ്ട CB ഷൈന്‍ 125 ബിഎസ് VI പതിപ്പ് ഉടന്‍ വിപണിയിൽ

 
ഹോണ്ട CB ഷൈന്‍ 125 ബിഎസ് VI പതിപ്പ് ഉടന്‍ വിപണിയിൽ

ബിഎസ് VI പതിപ്പിലേക്ക് ഹോണ്ട തങ്ങളുടെ വാഹനങ്ങള്‍ മാറ്റികൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച്‌ ഹോണ്ട CB ഷൈന്‍ 125-ന്‍റെ ബിഎസ് VI പതിപ്പ് ഉടന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം തന്നെ പുതിയ പഠിപ്പ് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ പതിപ്പില്‍ മൂന്ന് മോഡലുകള്‍ ആകും അവതരിപ്പിക്കുരുക. മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളുള്ള സ്റ്റാന്‍ഡേര്‍ഡ് വകഭേദം, മുന്‍വശത്ത് ഡിസ്‌ക്ക് ബ്രേക്കും, പിന്നില്‍ ഡ്രം ബ്രേക്ക് എന്നിവയുള്ള ഡീലക്‌സ്, മുന്നിലും പിന്നിലുംഡ്രം ഉള്ള ഡീലക്‌സ് മോഡല്‍ എന്നിങ്ങനെയാണ് മൂന്ന് മോഡലുകളും അണിനിരക്കുന്നത്.

ബിഎസ് VI ഹോണ്ട CB ഷൈന്‍ കുറച്ചൂടെ കരുത്തുള്ളതായിരിക്കും. 10.88 bhp കരുത്ത് ഉത്പാദിപ്പിക്കും. ബൈക്കിന്‍റെ അളവിലും മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ട്. പുതിയ മലിനീകരണ മാനദണ്ഡങ്ങള്‍ കൂടാതെ, ഇന്ത്യയിലെ മോട്ടോര്‍സൈക്കിളുകളില്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും അവതരിപ്പിക്കും.

Related Topics

Share this story