Times Kerala

ട്രിഡയില്‍ കരാര്‍ നിയമനം

 

തിരുവനന്തപുരം വികസന അതോറിറ്റിയില്‍ ഒഴിവുള്ള ഒരു സര്‍വ്വെയര്‍ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് താല്‍പര്യമുള്ള റിട്ട. റവന്യൂ സര്‍വ്വെയര്‍/വില്ലേജ് ഓഫീസര്‍ എന്നിവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഉദേ്യാഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 16 വൈകിട്ട് മൂന്നിനു മുമ്പ് വിശദമായ ബയോഡാറ്റായും തപാല്‍ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ കവറും സഹിതം സെക്രട്ടറി, തിരുവനന്തപുരം വിസന അതോറിറ്റി, ജയാമാന്‍ഷന്‍, വഴുതക്കാട്, ശാസ്തമംഗലം പി.ഒ, തിരുവനന്തപുരം – 10 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

Related Topics

Share this story