Times Kerala

മിനി കണ്‍ട്രിമാന്റെ ബ്ലാക്ക് എഡിഷന്‍ പരിമിത പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

 
മിനി കണ്‍ട്രിമാന്റെ ബ്ലാക്ക് എഡിഷന്‍ പരിമിത പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

മിനി കണ്‍ട്രിമാന്റെ ബ്ലാക്ക് എഡിഷന്‍ പരിമിത പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 42.40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. രാജ്യത്ത് പരിമിതപ്പെടുത്തിയ 24 യൂണിറ്റ് ബ്ലാക്ക് എഡിഷന്‍ മോഡലുകള്‍ മാത്രമായിരിക്കും വില്‍പ്പനക്കെത്തുക.

പുതിയ ലിമിറ്റഡ് എഡിഷന്‍ മോഡല്‍, പേര് സൂചിപ്പിക്കുന്നത് പോലെ, ബ്രിട്ടീഷ് എസ്‌യുവിയുടെ സ്റ്റെല്‍ത്ത് അളവ് വര്‍ധിപ്പിക്കുകയും നിരവധി കോസ്മെറ്റിക്ക് നവീകരണങ്ങള്‍ നേടുകയും ചെയ്യുന്നു.ഒരു പുതിയ ബ്ലാക്ക് ഗ്രില്‍, JCW കാര്‍ബണ്‍ ഫൈബര്‍ ഫിനിഷിംഗുള്ള ഒആര്‍വിഎം, ഹെഡ്‌ലൈറ്റിനും ടെയില്‍‌ലൈറ്റുകള്‍ക്കുമായി പിയാനോ ബ്ലാക്ക് ട്രിം, ടെയില്‍‌ഗേറ്റിലെ പിയാനോ ബ്ലാക്ക് കണ്‍ട്രിമാന്‍ മോണിക്കര്‍ എന്നിവ മിനി കണ്‍ട്രിമാന്‍ ബ്ലാക്ക് എഡിഷനിലെ മറ്റ് മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.
കണ്‍ട്രിമാന്‍ ബ്ലാക്കില്‍ കറുപ്പ് നിറത്തിലുള്ള ബോണറ്റ് വരകളും കറുത്ത പെയിന്റ് സ്കീമില്‍ റൂഫ് റെയിലുകളും ഉള്‍ക്കൊള്ളുന്നു. 18 ഇഞ്ച് JCW അലോയ് വീലുകളും റണ്‍-ഫ്ലാറ്റ് ടയറുകളുമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.നിരവധി കോംപാക്റ്റ് ആഢംബര എസ്‌യുവികള്‍ക്കിടയില്‍ സവിശേഷമായ ഒരു രൂപമാണ് മിനി കണ്‍ട്രിമാനുള്ളത്.

Related Topics

Share this story