Times Kerala

ഗൂഗിളിന് ഇന്ന് പത്തൊമ്പതാം പിറന്നാള്‍; പ്രത്യേക ഡൂഡിലൊരുക്കി ആഘോഷം

 

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വിശാലമായ ഇന്റെര്‍നെറ്റ് തെരച്ചില്‍ സംവിധാനമായ ഗൂഗിളിന് ഇന്ന് പത്തൊമ്പാതാം പിറന്നാള്‍. സ്പിന്നര്‍ രൂപത്തില്‍ പ്രത്യേക ഡൂഡിലിറക്കിയാണ് ഗൂഗിളിന്റെ പിറന്നാളോഘോഷം. ഈ സ്പിന്നറില്‍ നിരവധി സര്‍പ്രൈസുകളാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്. സ്‌നേക്ക്, ഹാലോവീന്‍, ലവ് ഗെയിം, സോങ് കമ്പോസിങ്ങ് തുടങ്ങി നിരവധി കളികള്‍ സ്പിന്നറില്‍ ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്.

1998 സെപ്തംബര്‍ 27ന് സെര്‍ഗി ബ്രിനും ലാറി പേജും ചേര്‍ന്നാണ് ഗൂഗിള്‍ സ്ഥാപിക്കുന്നത്. അറിവുകള്‍ ശേഖരിച്ച് സാര്‍വ്വ ദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ ലക്ഷ്യം. വിവിധ തെരച്ചില്‍ ഉപകരണങ്ങളിലൂടെ ഇരുപത് കോടിയില്‍പ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്.

2006 മുതലാണ് ഗൂഗിള്‍ സെപ്തംബര്‍ 27 ജന്മദിനമായി ആഘോഷിച്ച് തുടങ്ങിയത്. അതിന് മുന്‍പ് സെപ്തംബര്‍ 26 ആയിരുന്നു കമ്പനിയുടെ ജന്മദിനമായി കണക്കാക്കിയിരുന്നത്.

Related Topics

Share this story