Times Kerala

വിവോ ഐക്യു 855 നിയോ സ്മാര്‍ട്ട്ഫോണ്‍ വിപണിയിൽ അവതരിപ്പിച്ചു

 
വിവോ ഐക്യു 855 നിയോ സ്മാര്‍ട്ട്ഫോണ്‍ വിപണിയിൽ അവതരിപ്പിച്ചു

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്രൊസസര്‍ എന്ന പ്രേത്യേകതയുമായി വിവോ ഐക്യു 855 നിയോ സ്മാര്‍ട്ട്ഫോണ്‍ വിപണിയിൽ അവതരിപ്പിച്ചു. ട്രിപ്പിള്‍ റിയര്‍ ക്യാമറകള്‍ ഉള്ള ഫോണിന് 4500 എംഎഎച്ച്‌ ബാറ്ററിയാണ് ഉള്ളത്. 12 MP + 8 MP + 2 MP എന്നിങ്ങനെയാണ് ഫോണിന്‍റെ റിയര്‍ ക്യാമറ. 16MP ആണ് സെല്‍ഫി ക്യാമറ. 6.38 ഇഞ്ച് ആണ് ഫോണിന്‍റെ ഡിസ്പ്ലേ.

ആന്‍ഡ്രോയിഡ് 9.0 പൈയിലാകും ഫോണ്‍ എത്തുക. 120 ഡിഗ്രി വ്യൂ ഫീല്‍ഡും 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സറും ഉള്ള 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും ആണ് ഫോണിനുള്ളത്.

Related Topics

Share this story