Times Kerala

വിമാനത്തിന്റെ ശുചിമുറിയിലെ ദൃശ്യങ്ങൾ ഒളിക്യാമറ വച്ച് ലൈവായി കണ്ട് പൈലറ്റുമാർ; കൈയ്യോടെ പിടികൂടി ജീവനക്കാരി

 
വിമാനത്തിന്റെ ശുചിമുറിയിലെ ദൃശ്യങ്ങൾ ഒളിക്യാമറ വച്ച് ലൈവായി കണ്ട് പൈലറ്റുമാർ; കൈയ്യോടെ പിടികൂടി ജീവനക്കാരി

വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ ലൈവായി ദൃശ്യങ്ങള്‍ കണ്ട പൈലറ്റുമാര്‍ക്കെതിരെ കേസ്. വിമാന ജീവനക്കാരിയുടെ പരാതിയിലാണ് സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സിലെ പൈലറ്റിനും സഹപൈലറ്റിനും എതിരെ കേസെടുത്തിരിക്കുന്നത്. അരിസോണ കോടതിയില്‍ ഫയല്‍ ചെയ്ത കേസ് പിന്നീട് ഫെഡറല്‍ കോടതിയിലേക്ക് മാറ്റി.

2017 -ല്‍ പിറ്റ്‌സ്ബര്‍ഗില്‍ നിന്നും ഫീനിക്‌സിലേക്ക് പോകുകയായിരുന്ന 1088 വിമാനത്തിലാണ് പൈലറ്റുമാര്‍ ഒളിക്യാമറ സ്ഥാപിച്ചെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. ക്യാപ്റ്റന്‍ ടെറി ഗ്രഹാമിന് ശുചിമുറി ഉപയോഗിക്കാനായി കോക്പിറ്റിന് പുറത്ത് പോകേണ്ടതായി വന്നു. സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സിന്റെ നിയമപ്രകാരം പൈലറ്റ് കോക്പിറ്റില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ മറ്റൊരാള്‍ നിര്‍ബന്ധമായും കോക്പിറ്റില്‍ ഉണ്ടാവണം. അതിനാല്‍ തന്നെ വിമാനത്തിലെ ജീവനക്കാരിയായ റെനീ സ്റ്റെയ്‌നക്കര്‍ കോക്പിറ്റില്‍ പ്രവേശിച്ചു. ഈ സമയമാണ് ഇവര്‍ ക്യാപ്റ്റന്റെ സീറ്റിന് അടുത്തായി വെച്ചിരിക്കുന്ന ഐപാഡില്‍ ശുചിമുറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കണ്ടത്. റെനീ ഇതേക്കുറിച്ച് സഹപൈലറ്റിനോട് ചോദിക്കുകയായിരുന്നു.

വിമാനത്തിലെ ഒരു ശുചിമുറിയില്‍ ക്യമാറ ഘടിപ്പിച്ചിട്ടുണ്ടെന്ന് സഹപൈലറ്റ് റയാന്‍ റസ്സല്‍ റെനീക്ക് മുമ്പാകെ കുറ്റസമ്മതം നടത്തി. എന്നാല്‍ വിമാനത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ഇങ്ങനെ ചെയ്തതെന്നാണ് അയാള്‍ നല്‍കിയ വിശദീകരണം. പിന്നീട് റെനീയും ഭര്‍ത്താവും ചേര്‍ന്ന് പരാതി നല്‍കുകയായിരുന്നു.

Related Topics

Share this story