Times Kerala

പലസ്തീന്‍ അക്രമിയുടെ വെടിയേറ്റ് മൂന്ന് ഇസ്രയേലികള്‍ കൊല്ലപ്പെട്ടു

 

വെസ്റ്റ് ബാങ്ക്: പലസ്തീന്‍ അക്രമിയുടെ വെടിയേറ്റ് വെസ്റ്റ് ബാങ്കില്‍ മൂന്ന് ഇസ്രയേലികള്‍ കൊല്ലപ്പെട്ടു. മുപ്പത്തേഴുകാരനായ അക്രമിയും വെടിയേറ്റ് മരിച്ചു. ആക്രമണത്തില്‍ മറ്റൊരാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ജൂദ സെറ്റില്‍മെന്റായ ഹാര്‍ അദാറിലായിരുന്നു സംഭവം. അമെരിക്കയുടെ പശ്ചിമേഷ്യന്‍ സ്ഥാനപതി ഇസ്രയേല്‍- പലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ക്കായി ജറുസലേമില്‍ എത്തിയതിനു തൊട്ടുപിന്നാലെയാണ് അക്രമം അരങ്ങേറിയത്.

Related Topics

Share this story