Times Kerala

പ്രഭാസ് അനുഷ്‌കയെ വിവാഹം കഴിക്കില്ല: വെളിപ്പെടുത്തലുമായി കാജൽ അഗർവാൾ

 
പ്രഭാസ് അനുഷ്‌കയെ വിവാഹം കഴിക്കില്ല: വെളിപ്പെടുത്തലുമായി കാജൽ അഗർവാൾ

പ്രഭാസും അനുഷ്ക ഷെട്ടിയും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ സംബന്ധിച്ച ഗോസിപ്പുകൾ വരാൻ തുടങ്ങിയിട്ട് നാളുകളേറെയായി.

ഇപ്പോഴിതാ ഒരു ടെലിവിഷൻ പരിപാടിക്കിടെ പ്രഭാസിന്റെ ഉറ്റ സുഹൃത്തും നടിയുമായ കാജലിനോട് പ്രഭാസ്​ – അനുഷ്ക വിവാഹത്തെക്കുറിച്ച് ചോദിച്ചിരിക്കുകയാണ് അവതാരക. ഇതിന് കാജൽ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

‘അനുഷ്ക സുന്ദരിയും കഴിവുള്ള അഭിനേത്രിയുമാണ്. അവർ അടുത്ത സുഹൃത്തുക്കൾ മാത്രമാണ്. എന്നാണ് ഈ ഗോസിപ്പുകൾ അവസാനിക്കുക എന്ന് അറിയില്ല. ഇവരിൽ ആരെങ്കിലും വിവാഹം ചെയ്യുന്നത് വരെ അത് തുടരുമെന്നും കാജൽ പറഞ്ഞു നിർത്തി…

കുഴപ്പിക്കുന്നതായിരുന്നു അവതാരകയുടെ അടുത്ത ചോദ്യം കാജലിന്റെ വിവാഹത്തെക്കുറിച്ചായിരുന്നു ആ ചോദ്യം

ഉടൻ വിവാഹം കഴിക്കുമെന്നും,​ ഭർത്താവിനെക്കുറിച്ച് ഒരുപാട് സങ്കൽപങ്ങളുണ്ടെന്നും നടി പറയുന്നു. സ്നേഹം കരുതൽ എന്നിവയ്ക്കൊപ്പം ആത്മീയതയിലും താൽപര്യമുള്ള വ്യക്തിയായിരിക്കണമെന്നും താരം കൂട്ടിച്ചേർത്തു. സിനിമയിൽ ആരെ വിവാഹം ചെയ്യാനാണ് താൽപര്യമെന്ന് ചോദിച്ചപ്പോൾ പ്രഭാസിന്റെ പേര് പറഞ്ഞാണ് കാജൽ ഞെട്ടിച്ചിരിക്കുന്നത്.

Related Topics

Share this story