Times Kerala

ലണ്ടനില്‍ കണ്ടെയ്നര്‍ ട്രക്കില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തിൽ നാലാമതൊരാള്‍ കൂടി പിടിയില്‍

 
ലണ്ടനില്‍ കണ്ടെയ്നര്‍ ട്രക്കില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തിൽ നാലാമതൊരാള്‍ കൂടി പിടിയില്‍

ലണ്ടന്‍: ലണ്ടന്‍ നഗരത്തില്‍ ശീതീകരിച്ച കണ്ടെയ്നര്‍ ട്രക്കില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ നാലാമത്തെ അറസ്റ്റ്. വടക്കന്‍ അയര്‍ലന്‍ഡ് സ്വദേശിയായ 48 കാരനാണ് വെള്ളിയാഴ്ച സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍ വച്ച്‌ അറസ്റ്റിലായത്. സംഭവത്തില്‍ ട്രക്ക് ‍ഡ്രൈവറായിരുന്ന 25 കാരന്‍ മോ റോബിന്‍സണ്‍ അന്നേ ദിവസം തന്നെ കസ്റ്റ‍ഡിയിലായിരുന്നു. പിന്നീട് വെള്ളിയാഴ്ച വാരിംഗ്ടണില്‍ വച്ച്‌ 38 വയസ്സുള്ള യുവാവും യുവതിയും കസ്റ്റഡിയിലായി.

Related Topics

Share this story