Times Kerala

ഏറ്റവും വലിയ ത്രീ ഡി പ്രിന്റഡ് കെട്ടിടം ദുബായില്‍ ഒരുങ്ങി

 
ഏറ്റവും വലിയ ത്രീ ഡി പ്രിന്റഡ് കെട്ടിടം ദുബായില്‍ ഒരുങ്ങി

ലോകത്തിലെ ഏറ്റവും വലിയ ത്രീ ഡി പ്രിന്റഡ് കെട്ടിടം ദുബായില്‍ പൂര്‍ത്തിയായി. പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്‌ ദുബായിലെ വാര്‍സന്‍ മേഖലയിലാണ് ഈ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്‌.

ലോകത്തിലെ ഏറ്റവും വലിയ ത്രീ ഡി പ്രിന്റഡ് കെട്ടിടമാണ് ദുബായ് മുന്‍സിപ്പാലിറ്റി വര്‍സ മേഖലയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. . രണ്ടുനിലകളിലുള്ള ത്രീഡി പ്രിന്റഡ് കെട്ടിടത്തിന് 640 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണവും 9.5 മീറ്റര്‍ ഉയരവുമുണ്ടെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ്രി പറഞ്ഞു.

പരമ്ബരാഗത രീതിയിലുള്ള കെട്ടിട നിര്‍മാണത്തെക്കാള്‍ ഇതിന്റെ ചെലവ് 50 ശതമാനം കുറവാണ്. വേഗമേറിയ നിര്‍മാണം, കുറഞ്ഞ സാമ്ബത്തികച്ചെലവ്, തൊഴിലാളികളുടെ എണ്ണത്തില്‍ വരുന്ന വലിയ കുറവ്, നിര്‍മാണത്തിലെ കൃത്യത എന്നിവ ഇതിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.

ഒരു സാധാരണകെട്ടിടം നിര്‍മിക്കാനുള്ള സമയപരിധി ഒരുവര്‍ഷമാണെങ്കില്‍ ത്രീഡി പ്രിന്റഡ് കെട്ടിടനിര്‍മാണത്തിന് മൂന്നുമാസം മതിയാകും. കെട്ടിടം ഒരു നവീകരണകേന്ദ്രമായി ഉപയോഗിക്കുമെന്നും അല്‍ ഹജ്രി പറഞ്ഞു.

Related Topics

Share this story