Times Kerala

ലോകത്തിലെ ആദ്യത്തെ ‘കൃത്രിമ ഗര്‍ഭപാത്രം’ പരീക്ഷണവുമായി ഗവേഷകര്‍

 
ലോകത്തിലെ ആദ്യത്തെ ‘കൃത്രിമ ഗര്‍ഭപാത്രം’ പരീക്ഷണവുമായി ഗവേഷകര്‍

ലോകത്തിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഗര്‍ഭപാത്രത്തെ വികസിപ്പിക്കാനൊരുങ്ങി ഗവേഷകര്‍. നെതര്‍ലാന്റിലെ എയ്‌നധോവന്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്‌നോളോജിയിലെ ഗവേഷകരാണ് ഇതിന് പിന്നില്‍. കൃത്രിമ ഗര്‍ഭപാത്രത്തിന്റെ മോഡല്‍ ഗവേഷകര്‍ വികസിപ്പിച്ചു കഴിഞ്ഞു.ഗര്‍ഭസ്ഥശിശുവിന് കൃത്രിമമായി ശ്വാസം നല്‍കുന്ന ഗര്‍ഭപാത്രത്തിന്റെ മാതൃകയാണ് ഗവേഷകര്‍ അവതരിപ്പിച്ചത്.

മാസം തികയാതെയുളള പ്രസവം തുടങ്ങിയ സാഹചര്യങ്ങളില്‍ ഈ കൃത്രിമ ഗര്‍ഭപാത്രം പ്രയോജനപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. ഓക്‌സിജനും മറ്റ് പോഷകങ്ങളും കൃത്രിമ പ്ലാസന്റെയോട് കൂടിയ കൃത്രിമ ഗര്‍ഭപാത്രമാണ് വികസിപ്പിക്കുന്നത്.

അമ്മയുടെ ഗര്‍ഭപാത്രം പോലെ തന്നെ കുഞ്ഞിങ്ങള്‍ക്ക് ഇത് സുരക്ഷിതത്വം നല്‍കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഇന്‍ക്യുബോറ്ററുകളെക്കാള്‍ ഗുണങ്ങളാണ് ഇവയ്ക്കുളളത്. ഓക്‌സിജനും മറ്റ് പോഷകങ്ങളും കൃത്രിമ പ്ലാസന്റെയോട് കൂടിയ കൃത്രിമ ഗര്‍ഭപാത്രം നല്‍കുമെന്നും ഗവേഷകര്‍ പറയുന്നു.

Related Topics

Share this story