നടി മഞ്ജു വാര്യരുടെ പരാതിയെ തുടർന്ന് സ്ത്രീത്വത്തെ അപമാനിക്കും വിധം അംഗവിക്ഷേപം നടത്തിയെന്നതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി സി.ഡി. ശ്രീനിവാസനാണ് അന്വേഷണ ചുമതല. ഡി.ജി.പിക്ക് നടി നല്‍കിയ പരാതി ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.
Comments are closed.