ധാക്ക: റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍ക്ക് സിം വില്‍പ്പന നടത്തരുതെന്ന് ടെലികോം കമ്പനികൾകളോട് ബംഗ്ലാദേശ് സര്‍ക്കാർ. അഭയാര്‍ത്ഥികള്‍ക്ക് സിം വില്‍പ്പന നടത്താന്‍ ശ്രമിച്ചാല്‍ പിഴ ഈടാക്കുമെന്ന് മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
രാജ്യസുരക്ഷയെ മുന്നിൽ കണ്ടാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിയന്ത്രണം നടപ്പിലാവുന്നതോടെ റോഹിങ്ക്യകള്‍ക്ക് ബംഗ്ലാദേശില്‍ നിന്നും സിം ലഭിക്കില്ല. . രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാറിന് സാധിക്കില്ലെന്ന് ജൂനിയര്‍ ടെലികോം മന്ത്രി തരാണ ഹലീം പറഞ്ഞു.
മനുഷ്യത്വപരമായ പരിഗണനയുടെ പേരിലാണ് റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ബംഗ്ലാദേശ് അഭയം നല്‍കിയിരിക്കുന്നത്. രാജ്യത്തെത്തിയ റോഹിങ്ക്യകൾക്ക് ബയോമെട്രിക് കാര്‍ഡുകള്‍ ലഭിക്കുന്നതോടെ നിരോധനം പിന്‍വലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments are closed.