Times Kerala

അവിശ്വാസതയും അതിമോഹവും ചൂണ്ടിക്കാട്ടി തായ്‌ലാന്‍ഡ് രാജാവിന്റെ അംഗരക്ഷകയെ ഔദ്യോഗിക പദവിയില്‍ നിന്നും നീക്കം ചെയ്തു

 
അവിശ്വാസതയും അതിമോഹവും ചൂണ്ടിക്കാട്ടി തായ്‌ലാന്‍ഡ് രാജാവിന്റെ അംഗരക്ഷകയെ ഔദ്യോഗിക പദവിയില്‍ നിന്നും നീക്കം ചെയ്തു

ബാങ്കോക്ക്: തായ്‌ലാന്‍ഡ് രാജാവ് മഹാ വജിറലോങ്‌കോണിന്റെ അംഗരക്ഷകയും (റോയല്‍ കോണ്‍സേര്‍ട്ട്) മേജര്‍ ജനറലുമായ സിനീനാത് വോങ്വജ്‌റപാക്ടിയെ എല്ലാ ഔദ്യോഗിക പദവികളില്‍ നിന്നും നീക്കം ചെയ്തതായി വിവരം . അവിശ്വാസതയും അതിമോഹവും ചൂണ്ടിക്കാട്ടിയാണ് അംഗരക്ഷകക്കെതിരെ തായ്‌ലാന്‍ഡ് രാജാവിന്റെ നടപടി .

രാജാവിനോട് നെറികേട് കാണിച്ചെന്നും സ്വാര്‍ഥ താത്പര്യത്തിനായി രാജ്ഞിക്കെതിരെ പ്രവര്‍ത്തിച്ചു . രാജകുടുംബത്തിന്റെ പാരമ്ബര്യം മനസിലാക്കാതെ പ്രവര്‍ത്തിച്ചു,രാജാവിന് ബഹുമാനം നല്കിയില്ലെന്നുള്ള കാരണങ്ങളും രാജകുടുംബം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു . സിനീനാതിന്റെ പ്രവര്‍ത്തനം സ്വന്തം നേട്ടത്തിന് വേണ്ടി മാത്രമായിരുന്നു . അവരുടെ സ്ഥാനം സുദിത രാജ്ഞിക്ക് തുല്യമായി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തിയെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.

സിനീനാതിന്റെ പെരുമാറ്റവും പ്രവൃത്തികളും രാജസേവകര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ചു . ഇക്കാരണങ്ങള്‍ മൂലമാണ് സിനീനാതിന്റെ എല്ലാ സൈനിക പദവികളും രാജപദവികളും റദ്ദാക്കിയതെന്ന് രാജാവ് പറഞ്ഞു .

റോയല്‍ തായ് ആര്‍മി നഴ്‌സിങ് കോളേജില്‍ നിന്നാണ് സിനീനാത് നഴ്‌സിങ് ബിരുദം പൂര്‍ത്തിയാക്കിയത് . തുടര്‍ന്ന് നഴ്‌സായി ജോലിചെയ്തതിന്‌ ശേഷം ഇവര്‍ റോയല്‍ ഹൗസ്‌ഹോള്‍ഡ് ബ്യൂറോയില്‍ സ്റ്റാഫംഗമായി ചേര്‍ന്ന് . തായ് വ്യോമസേനയിലും വിദേശത്തും പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ സിനീനാതിന് കഴിഞ്ഞ മേയ് മാസത്തിലാണ് മേജര്‍ ജനറല്‍ പദവി നല്‍കിയത്.

Related Topics

Share this story