Times Kerala

സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം

 
സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം

സംസ്ഥാനത്ത്  മഴക്ക് നേരിയ  ശമനം ഉണ്ടെങ്കിലും അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്.  കനത്ത മഴയില്‍ തടസ്സപ്പെട്ട   ട്രെയിൻ  ഗതാഗതം ഇന്ന് പുനഃസ്ഥാപിച്ചേക്കും.

അറബിക്കടലില്‍ രൂപം കൊണ്ടന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ  കേന്ദ്രത്തിന്റെ  മുന്നറിയിപ്പുണ്ട്.  ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച്‌ മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങും തുടര്‍ന്ന് ഇരുപത്തിനാലാം തിയതിയോടെ ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്കാകും സഞ്ചരിക്കുക. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത  ഉള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ മൂന്ന് ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Related Topics

Share this story