Times Kerala

രാത്രിയിൽ  ഡിന്നറിന് പോകാത്തതിനാല്‍ പല അവസരങ്ങളും നഷ്ടമായി ; റിച്ച ഛദ്ദ

 
രാത്രിയിൽ  ഡിന്നറിന് പോകാത്തതിനാല്‍ പല അവസരങ്ങളും നഷ്ടമായി ; റിച്ച ഛദ്ദ

ബോളിവുഡ് താരമായ റിച്ച ഛദ്ദയുടെ തുറന്നു പറച്ചിലാണ്  ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.  തനിക്കും ലൈംഗീക ചൂഷണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി പറഞ്ഞു. തന്റെ കരിയറിന്റെ ആദ്യ കാലത്തു തുടങ്ങി ഒരു അറിയപ്പെടുന്ന നടിയായിട്ടു കൂടി പലപ്പോഴും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്നും നടി പറഞ്ഞു.

രാത്രി ‘ഡിന്നറിന്’ പോകാമെന്ന് പറഞ്ഞ് സമീപിക്കുമായിരുന്നു. അവരുടെ യഥാര്‍ഥ ഉദ്ദേശം മനസിലാക്കി താന്‍ വിട്ട് നില്‍ക്കാറാണ് പതിവ്. ഡിന്നര്‍ കഴിച്ചെന്ന് പറഞ്ഞാലും നിര്‍ബന്ധിക്കുമായിരുന്നു. ശ്രദ്ധേയായ താരമായി മാറിയിട്ടും ഇത്തരം പ്രശ്‌നങ്ങള്‍ വരുന്നുണ്ട്. അത്തരത്തില്‍ ‘ഡിന്നറിന്’ പോകാഞ്ഞതിനാല്‍ പല അവസരങ്ങളും എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. റിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. തന്റെ കരിയറില്‍ ഇതുപോലെ പല തരത്തിലുള്ള ലൈംഗിക ചൂഷണങ്ങള്‍ക്കും ഇരയായിട്ടുണ്ടെന്നും റിച്ച പറയുന്നു.

Related Topics

Share this story